വിവാഹങ്ങള്‍ക്കൊരുങ്ങാന്‍ ഇതാ മാധുരിയുടെ 'എവര്‍ഗ്രീന്‍' മോഡല്‍...

By Web TeamFirst Published Feb 15, 2020, 10:30 PM IST
Highlights

പൊതുവേ വിവാഹാഘോഷങ്ങള്‍ക്ക് അല്‍പം അലങ്കാരമുള്ള വസ്ത്രമാവുകയും എന്നാല്‍ കൊണ്ടുനടക്കാന്‍ എളുപ്പമായിരിക്കുകയും വേണം. കാരണം ദീര്‍ഘനേരത്തേക്ക് നമുക്ക് ആവശ്യമായി വരുന്നതാണിത്. 'ഹെവി വെയ്റ്റ്' ഗണത്തില്‍ പെടാത്തത് കൊണ്ട് തന്നെ കാഴ്ചയ്ക്ക് എടുപ്പും എന്നാല്‍ കൊണ്ടുനടക്കാന്‍ എളുപ്പവുമാണ് എന്നതാണ് ഇത്തരം സാരികളുടെ ഒരു പ്രധാന ഗുണം

ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സഹോദരങ്ങളുടെയോ ഒക്കെ വിവാഹം അടുക്കുമ്പോഴേക്കും ആകെ 'കണ്‍ഫ്യൂഷന്‍' അടിക്കുന്നവരുണ്ട്. വിവാഹത്തിന് എന്ത് വസ്ത്രമിടും എന്ന കാര്യത്തിലായിരിക്കും പ്രധാന 'കണ്‍ഫ്യൂഷന്‍'. 

സാരി തന്നെയാണ് മിക്കവാറും വിവാഹം പോലുള്ള ആഘോഷങ്ങള്‍ക്കായി സ്ത്രീകള്‍ തെരഞ്ഞെടുക്കാറ്. സാരിയാകട്ടെ, എപ്പോഴും പുതുമകളിലും ട്രെന്‍ഡുകളിലും മാറ്റങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്ന ഒരു വസ്ത്രവും. എങ്കിലും ചില ഡിസൈനുകള്‍ എപ്പോഴും ഒരു ദൗര്‍ബല്യമെന്ന പോലെ നിലനില്‍ക്കാറുണ്ട്. പട്ട് ആണ് ഇതിന് മികച്ച ഉദാഹരണം. 

പട്ട് കഴിഞ്ഞാല്‍ ഡിസൈനര്‍ സാരികള്‍ക്ക് തന്നെയാണ് ആരാധകരേറെയുമുള്ളത്. എന്നാല്‍ ഡിസൈനര്‍ സാരികളുടെ കാര്യത്തിലും നേരത്തേ സൂചിപ്പിച്ചത് പോലെ എപ്പോഴും ട്രെന്‍ഡുകള്‍ മാറിവന്നുകൊണ്ടിരിക്കും. കഴിഞ്ഞ ദിവസം ബോളിവുഡ് സൂപ്പര്‍ താരം മാധുരി ദീക്ഷിത് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ചിത്രം നോക്കൂ. 

 

 
 
 
 
 
 
 
 
 
 
 
 
 

🌸🌸

A post shared by Madhuri Dixit (@madhuridixitnene) on Feb 10, 2020 at 3:42am PST

 

ഇളം പിങ്ക് നിറത്തിലുള്ള ഡിസൈനര്‍ സാരിയാണ് മാധുരി ധരിച്ചിരിക്കുന്നത്. നെറ്റില്‍ സില്‍വര്‍ നിറത്തിലുള്ള ഹെവി വര്‍ക്കാണ് ഇതിലുള്ളത്. എന്നാല്‍ ഇളം നിറത്തില്‍ സില്‍വര്‍ നിറം ചേര്‍ന്നതോടെ ഡിസൈനിന്റെ ഹെവിനെസ്, മോശമാകുന്ന തരത്തില്‍ എടുത്തുനില്‍ക്കുന്നില്ല. അതേസമയം 'എലഗന്‍സ്' തോന്നുകയും ചെയ്യുന്നു. 

പൊതുവേ വിവാഹാഘോഷങ്ങള്‍ക്ക് അല്‍പം അലങ്കാരമുള്ള വസ്ത്രമാവുകയും എന്നാല്‍ കൊണ്ടുനടക്കാന്‍ എളുപ്പമായിരിക്കുകയും വേണം. കാരണം ദീര്‍ഘനേരത്തേക്ക് നമുക്ക് ആവശ്യമായി വരുന്നതാണിത്. 'ഹെവി വെയ്റ്റ്' ഗണത്തില്‍ പെടാത്തത് കൊണ്ട് തന്നെ കാഴ്ചയ്ക്ക് എടുപ്പും എന്നാല്‍ കൊണ്ടുനടക്കാന്‍ എളുപ്പവുമാണ് എന്നതാണ് ഇത്തരം സാരികളുടെ ഒരു പ്രധാന ഗുണം. 

 

 
 
 
 
 
 
 
 
 
 
 
 
 

Vanitha awards ❤️

A post shared by Madhuri Dixit (@madhuridixitnene) on Feb 10, 2020 at 3:35am PST

 

അധികം 'കളര്‍ഫുള്‍' ആകാതെ തന്നെ ശ്രദ്ധ നേടാനാകുമെന്നത് ഡിസൈനിന്റെ പ്രത്യേകതയെന്ന് വേണം പറയാന്‍. ഇതിന് അനുയോജ്യമായ ആഭരണങ്ങളും ധരിക്കാവുന്നതാണ്. അത് എങ്ങനെ വേണമെങ്കിലും അവരവരുടെ അഭിരുചിക്കനുസരിച്ച് തെരഞ്ഞെടുക്കാം. സാരി അല്‍പം ക്ലാസ് ആയത് കൊണ്ട് തന്നെ അമിതമായി ആഭരണങ്ങള്‍ അണിയേണ്ടി വരില്ല. സത്യത്തില്‍ അതൊരു വലിയ ലാഭവുമാണ്. 

സീ ഗ്രീന്‍, സ്‌കൈ ബ്ലൂ, ലൈറ്റ് ബ്രൗണ്‍ എന്നിങ്ങനെയുള്ള നിറങ്ങള്‍ക്കൊപ്പം സില്‍വര്‍ നിറത്തിലുള്ള വര്‍ക്ക് വരുന്ന മാധുരിയുടെ മോഡല്‍ സാരികളെല്ലാം വിവാഹാഘോഷങ്ങള്‍ക്ക് വളരെയധികം യോജിക്കുന്ന തരം സാരികളാണ്. അപ്പോള്‍ ഇനി, അടുത്ത ഫംഗ്ഷന് മാധുരിയുടേതിന് സമാനമായ ഒരു സാരി ഒപ്പിച്ചാലോ!

click me!