സാരിയില്‍ ഒരുങ്ങിയിറങ്ങിയപ്പോള്‍ വിളി വന്നു; മൂർഖനെ പിടികൂടി യുവതി; വീഡിയോ വൈറല്‍

Published : Sep 15, 2020, 06:24 PM IST
സാരിയില്‍ ഒരുങ്ങിയിറങ്ങിയപ്പോള്‍ വിളി വന്നു; മൂർഖനെ പിടികൂടി യുവതി; വീഡിയോ വൈറല്‍

Synopsis

പരമ്പരാഗത വസ്ത്രം  ധരിച്ച ഒരു യുവതി അനായാസമായി മൂർഖനെ പിടികൂടുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

പരമ്പരാഗത വസ്ത്രം  ധരിച്ച ഒരു യുവതി അനായാസമായി മൂർഖനെ പിടികൂടുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.  നിര്‍സര ചിട്ടി എന്ന പാമ്പു പിടുത്തക്കാരിയാണ് വീഡിയോയിലെ താരം. കര്‍ണാടക സ്വദേശിനിയാണ് നിര്‍സര. 

ഒരു വിവാഹത്തിന് പോകാനായി ഒരുങ്ങി നില്‍ക്കുകയായിരുന്നു നിര്‍സര. പെട്ടെന്നാണ് ഒരു വീട്ടില്‍ പാമ്പ് കയറിയെന്ന ഫോണ്‍ വിളിയെത്തിയത്. തുടര്‍ന്ന് ഉടനടി ആ വീട്ടിലേയ്ക്ക് പുറപ്പെടുകയായിരുന്നു യുവതി.

സാരിയില്‍ തന്നെ നിര്‍സര സംഭവസ്ഥലത്തെത്തുകയായിരുന്നു. മൂർഖന്‍പാമ്പാണ് വീട്ടില്‍ കയറിക്കൂടിയിരുന്നത്.  മറ്റ് സാധനങ്ങളൊ ഒന്നുമില്ലാതെ നഗ്നമായ കൈകള്‍ കൊണ്ടാണ് യുവതി പാമ്പിനെ പിടികൂടിയത്.

 

സാരിയില്‍ പാമ്പിനെ പിടികൂടുന്ന യുവതിയുടെ ഈ വീഡിയോ ഇതിനുമുന്‍പും  സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ട്വിറ്ററില്‍ വീഡിയോ പ്രചരിക്കുകയാണ്. മൂർഖനെ ഇത്ര എളുപ്പത്തില്‍ പിടികൂടുന്ന നിര്‍സരയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

Also Read: ഇണയില്ലാതെ 15 വര്‍ഷങ്ങള്‍; പക്ഷേ 62-ാം വയസില്‍ പെരുമ്പാമ്പിട്ടത് ഏഴുമുട്ടകള്‍!

PREV
click me!

Recommended Stories

ശൈത്യകാലത്ത് വരണ്ട ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം ഉറപ്പ്
വിമാനയാത്രയിലും ചർമ്മത്തിന് തിളക്കം വേണോ? പ്രിയങ്ക ചോപ്രയുടെ ‘ഹൈഡ്രേഷൻ’ രഹസ്യം ഇതാ