വര്‍ഷങ്ങളായി ഇണചേരാത്ത 62 വയസുള്ള പെരുമ്പാമ്പ് മുട്ടകള്‍ ഇട്ടു. പതിനഞ്ച് വര്‍ഷത്തോളം ഇണയില്ലാതെ മൃഗശാലയില്‍ കഴിഞ്ഞ പാമ്പാണ് ഏഴ് മുട്ടകളിട്ടത്. അമേരിക്കയിലെ സെന്‍റ്  ലൂയിസ് മൃഗശാലയിലാണ് അപൂര്‍വ്വ സംഭവം നടന്നത്. 

ഇണചേരാത്ത പെരുമ്പാമ്പുകള്‍ പ്രത്യുത്പാദനം നടത്തുമെങ്കിലും സംഭവം അസാധാരണമാണന്ന് മൃഗശാല അധികൃതര്‍ പറയുന്നു. അറുപതുകളിലേക്കെത്തുന്നതിന് വളരെ മുന്‍പുതന്നെ പെരുമ്പാമ്പുകള്‍ മുട്ടയിടുന്നത് അവസാനിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ മുട്ടയിട്ട ഏറ്റവും പ്രായമുള്ള പാമ്പായിരിക്കും ഇതെന്നും മൃഗശാല അധികൃതര്‍ പറയുന്നു. 

ജൂലൈ 23നാണ് പെരുമ്പാമ്പ് ഏഴ് മുട്ടകളിട്ടത്. മൂന്ന് മുട്ടകള്‍ ഇന്‍ക്യുബേറ്റിലേക്കും രണ്ട് മുട്ടകള്‍ ജെനറ്റിക് സാംപ്ലിങ്ങിനുമായി ഉപയോഗിച്ചു. ബാക്കി രണ്ട് മുട്ടകള്‍ നശിച്ചുപോയെന്നും അധികൃതര്‍ പറയുന്നു. 

 

 

1961ലാണ് ഈ പാമ്പ് മൃഗശാലയില്‍ എത്തുന്നത്. 1990ല്‍ ഇവ മുട്ടയിട്ടിരുന്നു. അന്ന് പാമ്പുകളെ ഒന്നിച്ച് ബക്കറ്റില്‍ ഇട്ടിരുന്നതിനാല്‍ ഇണചേര്‍ന്ന് മുട്ടയിട്ടതാകാം എന്നാണ് കരുതുന്നത്. വീണ്ടും 2009ല്‍ മുട്ടയിട്ടെങ്കിലും അവ നശിച്ചുപേയതായും അധികൃതര്‍ പറയുന്നു. 

Also Read: മരത്തിന് മുകളിൽ പാമ്പുണ്ടെന്ന് ഉറപ്പാക്കിയ ശേഷം കീരി ചെയ്തത്; വീഡിയോ കാണാം...