'റോയൽ ബ്ലൂ'വില്‍ തിളങ്ങി സൗഭാഗ്യയും അര്‍ജുനും; പ്രീവെഡ്ഡിങ് ഷൂട്ട് വൈറൽ

Published : Jan 28, 2020, 10:48 AM IST
'റോയൽ ബ്ലൂ'വില്‍ തിളങ്ങി സൗഭാഗ്യയും അര്‍ജുനും; പ്രീവെഡ്ഡിങ് ഷൂട്ട് വൈറൽ

Synopsis

ടിക് ടോക്ക് വീഡിയോകളിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാ​ഗ്യ വെങ്കിടേഷ്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരം ഭാവി വരൻ അർജുൻ സോമശേഖറിനൊപ്പമുള്ള പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിന്‍റെ  ചിത്രങ്ങളാണ് ഇപ്പോള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

റോയൽ ബ്ലൂ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഇരുവരും പ്രീ വെഡ്ഡിങ് ഷൂട്ടില്‍ തിളങ്ങിയിരിക്കുന്നത്. 

അന്തരിച്ച അഭിനേതാവ് രാജാറാമിന്റെയും നർത്തകിയും നടിയുമായ താര കല്യണിന്റെയും മകളാണ് സൗഭാഗ്യ. മുത്തശ്ശി സുബ്ബ ലക്ഷ്മിയും മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. രണ്ടു വര്‍ഷം മുൻപാണ് സൗഭാഗ്യ അര്‍ജുനുമായി പ്രണയത്തിലാകുന്നത്.

താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അർജുൻ, സൗഭാഗ്യയോടൊപ്പം നിരവധി വേദികളിൽ‌ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത് ഡാന്‍സ് സ്കൂൾ നടത്തുകയാണ്.  വിവാഹനിശ്ചയം കഴിഞ്ഞു എന്ന്  സൗഭാഗ്യ തന്നെ അടുത്തിടെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ