പഞ്ചസാര കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങള്‍ ഉണ്ടെന്ന് അറിയാമോ?

By Web TeamFirst Published Jun 12, 2020, 9:01 PM IST
Highlights

പഞ്ചസാര അമിതമായി കഴിച്ചാൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം എന്നത് മറക്കേണ്ട. പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന വിവിധതരം 'സ്വീറ്റ്‌നേഴ്സും' ഇന്ന് വിപണിയില്‍ ലഭ്യമാണ്.

പഞ്ചാസാരയില്ലാത്ത അടുക്കളയെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ?  രാവിലെ ചായ മുതല്‍ തുടങ്ങുന്നതാണ് പലര്‍ക്കും പഞ്ചസാരയോടുളള പ്രിയം. എന്നാല്‍ പഞ്ചസാര അമിതമായി കഴിച്ചാൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം എന്നതും മറക്കേണ്ട.  

പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന വിവിധതരം 'സ്വീറ്റ്‌നേഴ്സും' ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്തായാലും പാചകത്തില്‍ മാത്രമല്ല വേറെയും പല ഗുണങ്ങളും പഞ്ചസാരയ്ക്ക് ഉണ്ട്. അതില്‍ ചിലത് നോക്കാം. 

ഒന്ന്... 

സൗന്ദര്യത്തിലും പഞ്ചസാരയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്.  ഒരു നുള്ള് പഞ്ചസാരയിലേക്ക് കുറച്ച് ഒലീവ് എണ്ണയോ വെള്ളിച്ചെണ്ണയോ ചേര്‍ത്ത് മിശ്രിതമാക്കിയതിന് ശേഷം മുഖത്ത് പുരട്ടാം. മുഖത്തെ ചെറുദ്വാരം അടയ്ക്കാന്‍  ഇങ്ങനെ ചെയ്യുന്നത് സഹായിക്കും. 

രണ്ട്... 

ഒരു കപ്പ് പഞ്ചസാരയും ഒരു ടീസ്പൂണ്‍ ഓറഞ്ച്‌ നീരും ഒരു ടീസ്പൂണ്‍ ഒലീവ് എണ്ണയും ചേര്‍ത്ത മിശ്രിതം  ഉപയോഗിച്ച് മുഖത്തും കഴുത്തിലും മസാജ് ചെയ്യുന്നത് ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും.

മൂന്ന്...

കാലുകളിലെ വിണ്ടുകീറല്‍ അകറ്റാനും പഞ്ചസാര നല്ലതാണ്. ഒരു ടീസ്പൂണ്‍ പഞ്ചസാരയും കുറച്ച് ഒലീവ് എണ്ണയും മിശ്രിതമാക്കി വിണ്ടുകീറലുള്ള ഭാഗത്ത് നന്നായി പുരട്ടുക. പത്ത് മിനിറ്റിനു ശേഷം കഴുകി കളഞ്ഞാല്‍ കാല്‍പാദം  മൃദുലമാകും. 


 

നാല്...

ചൂട് ചായ കുടിക്കുമ്പോള്‍ നാവ് ചെറുതായി പൊള്ളുകയോ, എരിയുകയോ ചെയ്താല്‍ ഒരു നുള്ള് പഞ്ചസാര വായില്‍ ഇടുന്നത് നല്ലതാണ്.  പെട്ടെന്ന് വേദന മാറാന്‍ സഹായിക്കും. 

അഞ്ച്...

ലിപ്സ്റ്റിക് ഇട്ടതിന് ശേഷം ഒരു നുള്ള് പഞ്ചസാര  എടുത്ത് ചുണ്ടില്‍ പുരട്ടുന്നത് ലിപ്സ്റ്റിക് കുറച്ചധികം നേരം മായാതെ തന്നെ തുടരാൻ സഹായിക്കും. 

ആറ്... 

പഞ്ചസാര അല്‍പ്പം റോസ് വാട്ടറില്‍ ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിലെ നിര്‍ജീവകോശങ്ങള്‍ നീക്കം ചെയ്യാനും ചുണ്ടുകള്‍ ഭംഗിയുള്ളതായി ഇരിക്കാനും സഹായിക്കും. 

Also Read: പഞ്ചസാര അധികം കഴിച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ...
 

click me!