ബ്ലാക്‌ഹെഡ്സ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചര്‍മ്മ സുഷിരങ്ങളില്‍ അഴുക്കുകള്‍ അടിയുമ്പോഴാണ് ബ്ലാക്ക് ഹെഡുകള്‍ രൂപപ്പെടുന്നത്.  ബ്ലാക്ക് ഹെഡ്‌സ് അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം.  

 

ബ്ലാക് ഹെഡ്സ്‌ നീക്കാൻ മുഖം ചെറുചൂടുവെള്ളം കൊണ്ട് കഴുകുക. ചെറുനാരങ്ങ മുറിച്ച് ബ്ലാക് ഹെഡ്‌സുള്ളിടങ്ങളില്‍ ഉരസുക (പ്രത്യേകിച്ച് മൂക്കിന് ഇരുവശങ്ങളിലും. ഇവിടെയാണ് ബ്ലാക് ഹെഡ്‌സ് കൂടുതലുണ്ടാകാന്‍ സാധ്യത).

ചെറുനാരങ്ങാനീരില്‍ പഞ്ചസാര ചേര്‍ത്ത് സ്‌ക്രബറുണ്ടാക്കാം. ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറിയും മുഖത്ത് ബ്ലാക് ഹെഡ്‌സുണ്ടെങ്കില്‍ സ്‌ക്രബ് ചെയ്യാം. ഇത് മുഖക്കുരുവിന് പരിഹാരമാവുകയും ചെയ്യും. മുട്ടയുടെ വെള്ളയുടെ കൂടെ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് ബ്ലാക് ഹെഡ്‌സുള്ളിടത്ത് പുരട്ടുക. ഇത് ഉണങ്ങിക്കഴിയുമ്പോള്‍ പൊളിച്ചെടുക്കാം. ഇങ്ങനെ ചെയ്യുന്നതും ബ്ലാക് ഹെഡ്‌സ് എളുപ്പത്തില്‍ നീങ്ങിക്കിട്ടാന്‍ സഹായിക്കും. 

മലയാളചലച്ചിത്ര രംഗത്തെ മേക്കപ്പ്മാനായ പട്ടണം റഷീദിന്‍റെ മേക്കപ്പ് അക്കാദമിയുടെ ഫേസ്ബുക്ക് പേജില്‍ നല്‍കുന്ന ടിപ്പിലാണ് ഇക്കാര്യം പറയുന്നത്.