ബോളിവുഡ് താരം താര സുതാരിയ നിയോൺ വസ്ത്രത്തിലെ പരീക്ഷണം ഫാഷൻ ലോകത്ത് ശ്രദ്ധനേടുന്നു. നിറം മാത്രമല്ല, ഡിസൈനിലും പുതുപരീക്ഷണമാണ് താര നടത്തിയത്. ഡിസൈനർ മന്ദിര വിക്കർ ഒരുക്കിയ സ്ട്രാപ്‌ലസ് ബോവ് ആകൃതിയിലുള്ള ടോപ്പാണ് താര ധരിച്ചത്.

 

 

ചിത്രശലഭത്തിന്‍റെ ആകൃതിയാണ് ഈ വസ്ത്രത്തിനുള്ളത്. ടോപ്പിന്‍റെ അതേ നിറത്തിലാണ് പാന്‍റ്. സ്മോക്കി മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്. ഫാഷന്‍ ലോകം താരത്തിന്‍റെ പുത്തന്‍ പരീക്ഷണത്തെ പ്രശംസിച്ചപ്പോള്‍  സഭ്യതയ്ക്കു നിരക്കുന്നതല്ല എന്നും ചിരിവരുന്നു എന്നും അഭിപ്രായപ്പെടുന്ന കമന്റുകൾ താരം നേരിട്ടു.