ഇന്ത്യയിലെ ഏറ്റവും മനോഹരമായ 10 ഗ്രാമങ്ങള്‍; കൂട്ടത്തില്‍ കേരളത്തിലെ ഗ്രാമവും...

Published : Jun 09, 2023, 08:00 PM IST
ഇന്ത്യയിലെ ഏറ്റവും മനോഹരമായ 10 ഗ്രാമങ്ങള്‍; കൂട്ടത്തില്‍ കേരളത്തിലെ ഗ്രാമവും...

Synopsis

'കളേഴ്സ് ഓഫ് ഭാരത്' എന്ന പേജിലാണ് ഈ പോസ്റ്റ് വന്നിട്ടുള്ളത്. അറുപതിനായിരത്തിലധികം പേര്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന പേജില്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളെ കുറിച്ചാണ് ഫോട്ടോസഹിതം വിവരങ്ങളുള്ളത്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ചതോടെയാണ് ഈ ട്വീറ്റ് പലരും ശ്രദ്ധിക്കുന്നത്. 

യാത്ര ഇഷ്ടമില്ലാത്തവര്‍ നന്നെ കുറവായിരിക്കും. മനോഹരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അവിടത്തെ ഭൂപ്രകൃതിയും ജീവിതരീതികളും സംസ്കാരവുമെല്ലാം അറിയാനും അനുഭവിക്കാനുമെല്ലാം താല്‍പര്യമുള്ളവരായിരിക്കും യാത്രാപ്രേമികള്‍.

യാത്രകളെ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ അധികവും സംഘമായി ഒത്തുചേര്‍ന്ന് പോകുന്നത് തന്നെയാണ് പതിവ്. ഈയൊരു മൂഡിന് മിക്കവാറും പേരുകേട്ടതോ അല്ലാത്തതോ ആയ ടൂറിസ്റ്റ് സ്പോട്ടുകള്‍ തന്നെ ആയിരിക്കും അധികവും തെരഞ്ഞെടുക്കുക. 

എന്നാല്‍ ചിലരുണ്ട്, അത്രയൊന്നും പറഞ്ഞുകേട്ടിട്ടില്ലാത്ത- അധികമാരും ചെന്നിട്ടില്ലാത്ത സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് അങ്ങോട്ട് പോകും. അത്തരം സ്ഥലങ്ങളുടെ പ്രത്യേകതകളും അവിടെ നിന്നുള്ള അറിവുകളും മനസിലാക്കും. ഇതുപോലുള്ളവര്‍ക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ളൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് ആണിനി പങ്കുവയ്ക്കുന്നത്. 

'കളേഴ്സ് ഓഫ് ഭാരത്' എന്ന പേജിലാണ് ഈ പോസ്റ്റ് വന്നിട്ടുള്ളത്. അറുപതിനായിരത്തിലധികം പേര്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന പേജില്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളെ കുറിച്ചാണ് ഫോട്ടോസഹിതം വിവരങ്ങളുള്ളത്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ചതോടെയാണ് ഈ ട്വീറ്റ് പലരും ശ്രദ്ധിക്കുന്നത്. 

ഹിമാചല്‍ പ്രദേശിലെ കല്‍പ എന്ന ഗ്രാമം തൊട്ടങ്ങോട്ട് പല സംസ്ഥാനങ്ങളില്‍ നിന്നുമായി പത്ത് ഗ്രാമങ്ങള്‍. ഇക്കൂട്ടത്തില്‍ കേരളത്തിലെ ഒരു ഗ്രാമവും ഉള്‍പ്പെടുന്നുണ്ട്. കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കൊല്ലങ്കോട് എന്ന ഗ്രാമമാണ് ഈ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്. 

ഹിമാചലിലെ കല്‍പ, മേഘാലയയിലെ മൗളിനോംഗ്, പാലക്കാട്ടെ കൊല്ലങ്കോട്, തമിഴ്നാട്- കന്യാകുമാരിയിലെ മാത്തൂര്‍, കര്‍ണാടകയിലെ വാരംഗ, പശ്ചിമ ബംഗാള്‍- ഡാര്‍ജീലിംഗിലെ ഗോര്‍ഖേയ് ഖോല, ഒഡീഷയിലെ ജിരാംഗ്, അരുണാചല്‍ പ്രദേശിലെ സിറോ, ഉത്തരാഖണ്ഡിലെ മനാ (ഇന്ത്യയിലെ അവസാനത്തെ ഗ്രാമം എന്നറിയപ്പെടുന്നത്), രാജസ്ഥാനിലെ ഖിംസര്‍ എന്നിവയാണ് 'കളേഴ്സ് ഓഫ് ഭാരത്' പട്ടികപ്പെടുത്തിയ, ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങള്‍. 

എല്ലാ ഗ്രാമങ്ങളുടെയും ചിത്രം സഹിതമാണ് ഇവര്‍ ട്വീറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഏറെ സുന്ദരമാണ് ഓരോ ഫോട്ടോയും കാണാൻ. യാത്രയോട് ഇഷ്ടമുള്ള ധാരാളം പേര്‍ ഈ ഫോട്ടോകള്‍ക്കെല്ലാം താഴെ പ്രതികരണമറിയിക്കുന്നുണ്ട്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഗ്രാമങ്ങള്‍ ഇക്കൂട്ടത്തില്‍ നിന്ന് തെരഞ്ഞെടുത്ത് ഇവിടെയെല്ലാം സന്ദര്‍ശിക്കുമെന്ന് അറിയിക്കുന്നവരും കുറവല്ല. സവിശേഷമായ ഈ വിവരങ്ങള്‍ പങ്കുവച്ചതിന് പേജിനോട് നന്ദി അറിയിക്കുന്നവരും ഏറെ. 

ട്വീറ്റ് കാണാം...
 

Also Read:- '15 മിനുറ്റ് നേരം കാണാമെന്ന് കരുതി, ഇപ്പോള്‍ 10 വര്‍ഷമായി'; രസകരമായ അനുഭവം പറഞ്ഞ് യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV
Read more Articles on
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം