ഏറ്റവും നല്ലതായി വന്ന ആദ്യത്തെ ഡേറ്റ് അനുഭവത്തെ കുറിച്ച് പങ്കുവയ്ക്കാമോ എന്ന് ചോദിക്കുന്ന ട്വീറ്റിനാണ് ഹര്‍മത് മജീദ് എന്ന യുവതി കമന്‍റിട്ടത്. താൻ എങ്ങനെ തന്‍റെ ജീവിതപങ്കാളിയെ കണ്ടെത്തി എന്നതാണ് രസകരമായി ഇവര്‍ പങ്കുവച്ചിരിക്കുന്നത്

സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് സൗഹൃദങ്ങള്‍ സമ്പാദിച്ചിട്ടുള്ളവരാണ് ഏറെ പേരും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അത്രമാത്രം സജീവമായിട്ടുള്ള ഇക്കാലത്ത് അതൊരു സാധാരണകാര്യം മാത്രമാണ്. സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളെ മാത്രമല്ല കാമുകിയെയോ കാമുകനെയോ ജീവിതപങ്കാളിയെ തന്നെയോ കണ്ടെത്തിയവരും കുറവല്ല. 

ഇത്തരത്തിലൊരു അനുഭവം ട്വിറ്ററിലൂടെ പങ്കിട്ടിരിക്കുകയാണ് ഒരു യുവതി. ഒരു ട്വീറ്റിനുള്ള കമന്‍റായി ഇവര്‍ എഴുതിയ ഏതാനും വരികളും ഫോട്ടോയുമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 

ഏറ്റവും നല്ലതായി വന്ന ആദ്യത്തെ ഡേറ്റ് അനുഭവത്തെ കുറിച്ച് പങ്കുവയ്ക്കാമോ എന്ന് ചോദിക്കുന്ന ട്വീറ്റിനാണ് ഹര്‍മത് മജീദ് എന്ന യുവതി കമന്‍റിട്ടത്. താൻ എങ്ങനെ തന്‍റെ ജീവിതപങ്കാളിയെ കണ്ടെത്തി എന്നതാണ് രസകരമായി ഇവര്‍ പങ്കുവച്ചിരിക്കുന്നത്. ഈ കമന്‍റ് പിന്നീട് സാധാരണയിലും കവിഞ്ഞ് ശ്രദ്ധ നേടുകയായിരുന്നു.

'അതൊരു ഡേറ്റ് ആയിപ്പോലും ഞാൻ വിചാരിച്ചിരുന്നില്ല. യൂണിവേഴ്സിറ്റിയിലേക്ക് കുറച്ച് നോട്ട്സ് തയ്യാറാക്കാൻ വേണ്ടി പോയതായിരുന്നു. ട്വിറ്ററില്‍ സംസാരിച്ച ഒരാളെ കാണാനും അന്ന് തീരുമാനിച്ചിരുന്നു. ഒരു പതിനഞ്ച് മിനുറ്റ് നേരത്തെ കൂടിക്കാഴ്ചയാണ് പ്ലാൻ ചെയ്തിരുന്നത്. അന്ന് കണ്ട ശേഷം നാല് മണിക്കൂര്‍ ഞങ്ങള്‍ കുത്തിയിരുന്ന് സംസാരിച്ചു. എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ പോലും മറന്നുപോയി. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇതാണെന്‍റെ രാവിലത്തെ കാഴ്ച. ഒന്നും മാറിയിട്ടില്ല...'- ഇതായിരുന്നു ഹര്‍മത്തിന്‍റെ കമന്‍റ്. 

ഭര്‍ത്താവിന്‍റെയും കുഞ്ഞിന്‍റെയും ഫോട്ടോ കൂടി ചേര്‍ത്തുവച്ചായിരുന്നു ഹര്‍മത്തിന്‍റെ കമന്‍റ്. സ്വല്‍പം 'സിനിമാറ്റിക്' ആയതിനാല്‍ തന്നെ യുവതിയുടെ അനുഭവം ഏവരെയും ആകര്‍ഷിച്ചിരിക്കുകയാണ്. ഒപ്പം തന്നെ അന്നെടുത്ത തീരുമാനം കൃത്യമാണെന്ന് ഇപ്പോള്‍ ബോധ്യപ്പെടുമ്പോള്‍ അത് ഏറെ സന്തോഷം നല്‍കുന്നുണ്ടായിരിക്കണമെന്നും, കുടുംബത്തിന് തുടര്‍ന്നും നല്ല ജീവിതം ആശംസിക്കുന്നുവെന്നും പലരും മറുപടിയായി കുറിച്ചിരിക്കുന്നു. 

ചിലര്‍ സമാനമായ രീതിയിലുള്ള തങ്ങളുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. അധികവും ഇത്തരത്തില്‍ രസകരമായ സംഭവങ്ങള്‍ തന്നെയാണ് ആളുകള്‍ കുറിക്കുന്നത്. 

Scroll to load tweet…

Also Read:- കണ്ണിലിറ്റിക്കുന്ന മരുന്നാണെന്ന് കരുതി സൂപ്പര്‍ഗ്ലൂ ഒഴിച്ചു; യുവതിക്ക് സംഭവിച്ചത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News