ഈ ​ഗ്രാമത്തിലെ പുരുഷന്മാർ രാത്രിയിൽ ഉറങ്ങുന്നത് സ്ത്രീ വേഷം ധരിച്ച്, കാരണം എന്താണെന്ന് അറിയേണ്ടേ...?

Web Desk   | Asianet News
Published : Mar 07, 2020, 08:49 AM ISTUpdated : Mar 07, 2020, 08:57 AM IST
ഈ ​ഗ്രാമത്തിലെ പുരുഷന്മാർ രാത്രിയിൽ ഉറങ്ങുന്നത് സ്ത്രീ വേഷം ധരിച്ച്, കാരണം എന്താണെന്ന് അറിയേണ്ടേ...?

Synopsis

തായ്‌ലാന്റിലെ നാക്കോൺ ഫാനോം എന്ന ഗ്രാമത്തിലുള്ള പുരുഷന്മാർ രാത്രിയിൽ സ്ത്രീ വേഷം ധരിച്ചാണ് ഉറങ്ങാറുള്ളതത്രേ. കാരണം എന്താണെന്ന് അറിയേണ്ടേ...

പുരുഷന്മാരെ മാത്രം ആക്രമിക്കുന്ന പ്രേതങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. തായ്‌ലാന്റിലെ നാക്കോൺ ഫാനോം എന്ന ഗ്രാമത്തിലുള്ള പുരുഷന്മാർ രാത്രിയിൽ സ്ത്രീ വേഷം ധരിച്ചാണ് ഉറങ്ങാറുള്ളതത്രേ. കാരണം ഇവിടത്തെ പ്രേതങ്ങൾ പുരുഷന്മാരെ മാത്രമാണ് ആക്രമിക്കുന്നതെന്നാണ് ​ഗ്രാമവാസികൾ പറയുന്നത്.

അടുത്തടുത്ത ദിവസങ്ങളിലായി അഞ്ച് ചെറുപ്പക്കാർ ഉറക്കത്തിനിടെ മരിച്ചതാണ് ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നത്. പുരുഷന്മാരെ മാത്രമാണ് പ്രേതങ്ങൾ ആക്രമിക്കുന്നതെന്നാണ് ​ഗ്രാമവാസികൾ പറയുന്നത്. സ്ത്രീകളുടെ വസ്ത്രം ധരിക്കുക മാത്രമല്ല, ഉറങ്ങാൻ സമയമാകുമ്പോൾ സ്ത്രീകളെപ്പോലെ മേക്കപ്പിട്ടുമാണ് പുരുഷന്മാർ ഉറങ്ങാറുള്ളതത്രേ. 

 ഒരു വിധവയുടെ പ്രേതം ഗ്രാമത്തിൽ കറങ്ങി നടക്കുകയാണെന്നും ഗ്രാമത്തിലെ ചെറുപ്പക്കാരായ യുവാക്കളെ കൊന്നൊടുക്കുമെന്നും ​ഗ്രാമവാസികൾ ഭയപ്പെടുന്നു. ​ഗ്രാമത്തിൽ പുരുഷന്മാരില്ലെന്ന് ബോധ്യപ്പെടുത്തുന്നതിനാണ് അവരെ സ്ത്രീ വേഷത്തിൽ വസ്ത്രമണിയിക്കുന്നത്.

 ഈ സംഭവത്തിന് ശേഷം ​ഗ്രാമത്തിൽ ഒരു പുരുഷന്മാർ പോലും മരിച്ചിട്ടില്ലെന്നാണ് ​ഗ്രാമവാസികൾ പറയുന്നത്. എല്ലാ വീടുകളിലെയും പുരുഷന്മാർ സ്ത്രീകളുടെ വേഷം ധരിച്ചാണ് ഉറങ്ങുന്നത്. 90 പേർ മാത്രമാണ് നാക്കോൺ ഫാനോം ഗ്രാമത്തിലുള്ളത്. മരിച്ച അഞ്ച് യുവാക്കളും വളരെ ആരോഗ്യവാന്മാരായിരുന്നു. രാത്രി കുളിച്ച് ഉറങ്ങാൻ കിടന്ന് അല്പസമയത്തിനുശേഷമാണ് ചെറുപ്പക്കാർ മരിച്ചത്. 

സമാനരീതിയിലാണ് അഞ്ചുപേരും മരിച്ചത്. അതിനാൽ ഇത് പ്രേതത്തിന്റെ ആക്രമണം തന്നെയാണെന്നാണ് ​ഗ്രാമവാസികൾ വിശ്വസിക്കുന്നത്. പ്രേതത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനായി വീടിന് പുറത്ത് പുരുഷന്മാരുടെ കോലം ഒരുക്കിയിട്ടുണ്ട്. ​ഗ്രാമത്തിലെ എല്ലാവരും പ്രേതത്തെ ഭയപ്പെടുന്നുവെന്നും അയൽ ഗ്രാമങ്ങളിലെ പുരുഷന്മാരും പ്രേതത്തിന്റെ ആക്രമണത്തെ തുടർന്ന് ഇതിന് മുമ്പ്  മരിച്ചിട്ടുണ്ടെന്ന് 68 കാരി നോങ് അയു പറഞ്ഞു.


 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ