ജെൻ സി വേഡ്‌സ് : ഡെലുലു, ക്യാപ്, എയ്റ്റ്… ഈ ന്യൂജെൻ വാക്കുകളുടെ അർത്ഥം നിങ്ങൾക്കറിയാമോ?

Published : Oct 26, 2025, 01:03 PM IST
slang

Synopsis

ഇത് കേവലം ട്രെൻഡുകൾ മാത്രമല്ല, മറിച്ച് ഒരു തലമുറയുടെ ചിന്തകളെയും വികാരങ്ങളെയും നർമ്മബോധത്തെയും പ്രതിഫലിപ്പിക്കുന്നവയാണ്. 'ഡെലുലു' വിൽ ജീവിക്കാതെ, 'ക്യാപ്' ഇല്ലാതെ, യുവതലമുറയുടെ ഈ ഭാഷാപരമായ വൈബ്….

മലയാളികൾക്കിടയിലെ യുവതലമുറ ഇന്ന് സംസാരിക്കുന്ന രീതി കേട്ടാൽ മുതിർന്നവർ ഒന്നമ്പരക്കും. നിമിഷങ്ങൾക്കുള്ളിൽ ലോകത്തിൻ്റെ ഒരു കോണിൽ ജനിക്കുന്ന പുതിയ പദങ്ങളും ശൈലികളും ഇൻ്റർനെറ്റ് വഴി അടുത്ത നിമിഷം കേരളത്തിലെ കോളേജ് കാമ്പസുകളിലും ചായക്കടകളിലും എത്തുന്നു. ഇംഗ്ലീഷ്, പ്രാദേശിക ഭാഷകൾ, വിദേശ സംസ്കാരങ്ങൾ, മീമുകൾ എന്നിവയുടെയെല്ലാം സ്വാധീനമാണ് ഈ പുതിയ ഭാഷാശൈലിക്ക് പിന്നിൽ. വികാരങ്ങളെ ഒറ്റ വാക്കിൽ ഒതുക്കാനും സംസാരം കൂടുതൽ 'വൈബ്' ആക്കാനും ജെൻ സി ഉപയോഗിക്കുന്ന ഈ വാക്കുകൾ, പഴയ തലമുറയ്ക്ക് ഒരു പസിൽ പോലെ തോന്നാം. എന്നാൽ ഇവയുടെ അർത്ഥം മനസ്സിലാക്കിയാൽ, ഇത് വളരെ രസകരമായി തോന്നും.

ട്രെൻഡിംഗ് ജെൻ സീ സ്ലാങ്: വാക്കുകളും അർത്ഥങ്ങളും

അടുത്തിടെ യുവതലമുറ വ്യാപകമായി ഉപയോഗിക്കുന്ന ചില ട്രെൻഡിങ് വാക്കുകളും അവയുടെ അർത്ഥങ്ങളും ഇതാ:

  1. എയ്റ്റ് : ഒരു വ്യക്തി ഒരു കാര്യം വളരെ നന്നായി, ഗംഭീരമായി ചെയ്തു എന്ന് പറയുവൻ ഈ വാക്ക് ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, "She ate and left no crumbs" എന്ന് പറഞ്ഞാൽ 'അവൾ തകർത്തു' എന്നാണർത്ഥം.

2. ആംപ്ഡ് : വളരെ ആവേശഭരിതം അല്ലെങ്കിൽ അത്യധികം സന്തോഷം എന്നതിനെ സൂചിപ്പിക്കുന്നു. ഒരു പരിപാടിക്കോ യാത്രയ്ക്കോ വേണ്ടിയുള്ള അമിതമായ ആകാംക്ഷ പ്രകടിപ്പിക്കാൻ ഇത് ഉപയോഗിക്കാം.

3. ബേ : മറ്റാരെക്കാളും മുൻപ് എന്നാണ് ഇതിനാർത്ഥം. പ്രണയിനിയെയോ അല്ലെങ്കിൽ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെയോ വിളിക്കാൻ ഇത് ഉപയോഗിക്കുന്നു.

4. ബൂജീ : ആഡംബരപൂർണമായ ജീവിതശൈലിയെ വിവരിക്കാൻ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. വിലകൂടിയതും ഹൈ-ക്ലാസ്സുമായ കാര്യങ്ങളെ സൂചിപ്പിക്കുമ്പോൾ, ചില സന്ദർഭങ്ങളിൽ അഹങ്കാരം എന്ന ധ്വനിയോടും കൂടി ഇത് ഉപയോഗിക്കാറുണ്ട്.

5. ബിഗ് യൈക്സ് : ഇത് ഒരു പ്രതികരണമാണ്. വളരെ മോശം, അസ്വസ്ഥതയുണ്ടാക്കുന്ന, അല്ലെങ്കിൽ നാണക്കേടുള്ള ഒരു സാഹചര്യത്തെക്കുറിച്ച് പറയുമ്പോൾ ഈ വാക്ക് ഉപയോഗിക്കുന്നു.

6. ഡെലുലു : യാഥാർത്ഥ്യമല്ലാത്ത കാര്യങ്ങളിൽ വിശ്വസിക്കുകയും, ദിവാസ്വപ്നം കാണുകയും ചെയ്യുന്ന വ്യക്തികളെ കളിയാക്കാൻ ഉപയോഗിക്കുന്നു.

7. ക്യാപ് : നുണ എന്നതിനെ സൂചിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതാണ് ക്യാപ്. "നോ ക്യാപ്" എന്ന് പറഞ്ഞാൽ 'നുണയല്ല', 'സത്യമാണ്' അല്ലെങ്കിൽ 'ഉറപ്പാണ്' എന്നും അർത്ഥമുണ്ട്.

8. ക്ലൗട്ട് : പ്രധാനമായും സോഷ്യൽ മീഡിയയിൽ ഒരു വ്യക്തിക്കുള്ള സ്വാധീനം അല്ലെങ്കിൽ പ്രശസ്തി എന്നിവയെ സൂചിപ്പിക്കുന്നു.

9. കേർവ് : പ്രണയാഭ്യർത്ഥനകളോ ക്ഷണങ്ങളോ ഒഴിവാക്കുക അല്ലെങ്കിൽ നിരസിക്കുക എന്നതിനാണ് ഈ വാക്ക് സാധാരണയായി ഉപയോഗിക്കുന്നത്.

10. ഡാങ്ക് : സാധാരണയായി അടിപൊളി മീമുകൾ, തമാശകൾ, അല്ലെങ്കിൽ മികച്ച നിലവാരമുള്ള എന്തിനെയും വിശേഷിപ്പിക്കാൻ ഈ വാക്ക് ഉപയോഗിക്കുന്നു.

11. ചൂഗി : ഈ വാക്ക് മില്ലേനിയൽസിനെ ലക്ഷ്യമിട്ടുള്ളതാണ്. പഴഞ്ചൻ സ്റ്റൈൽ, കാലഹരണപ്പെട്ട രീതികൾ എന്നിവയെ സൂചിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു.

ഈ പുതിയ പദങ്ങൾ കേവലം ട്രെൻഡുകൾ മാത്രമല്ല, മറിച്ച് ഒരു തലമുറയുടെ ചിന്തകളെയും വികാരങ്ങളെയും നർമ്മബോധത്തെയും പ്രതിഫലിപ്പിക്കുന്നവയാണ്. 'ഡെലുലു' വിൽ ജീവിക്കാതെ, 'ക്യാപ്' ഇല്ലാതെ, യുവതലമുറയുടെ ഈ ഭാഷാപരമായ വൈബ് ഉൾക്കൊള്ളുന്നത്, തലമുറകൾ തമ്മിലുള്ള വിടവ് നികത്താൻ സഹായിക്കും. 

PREV
Read more Articles on
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ