'കണ്ടാല്‍ ഏതോ നടിയെ പോലെയുണ്ടല്ലോ'; വൈറലായി ടിക് ടോക് താരം!

Published : Jun 29, 2020, 09:11 AM ISTUpdated : Jun 29, 2020, 05:19 PM IST
'കണ്ടാല്‍ ഏതോ നടിയെ പോലെയുണ്ടല്ലോ'; വൈറലായി ടിക് ടോക് താരം!

Synopsis

ഒരുപാടുപേരെ പ്രശസ്തിയിലേക്ക് ഉയർത്തിയ ആപ്പ് കൂടിയായി ടിക് ടോക് മാറിയിരിക്കുന്നു. സിനിമാ താരങ്ങളുമായി രൂപ സാദൃശ്യമുള്ള പല ടിക് ടോക് താരങ്ങളുടെ വാര്‍ത്തകളും നാം ഇന്ന് കാണുന്നുണ്ട്. 

ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് 'ടിക് ടോക്'. ഒരുപാടുപേരെ പ്രശസ്തിയിലേക്ക് ഉയർത്തിയ ആപ്പ് കൂടിയായി ടിക് ടോക് മാറിയിരിക്കുന്നു. 

സിനിമാ താരങ്ങളുമായി രൂപ സാദൃശ്യമുള്ള പല ടിക് ടോക് താരങ്ങളുടെ വാര്‍ത്തകളും നാം ഇന്ന് കാണുന്നുണ്ട്. അക്കൂട്ടത്തില്‍ ഇതാ പുതിയൊരു താരം കൂടി എത്തിയിരിക്കുകയാണ്. തൃശൂര്‍ സ്വദേശിയായ മിതു വിജിലിനെ കണ്ടാല്‍ ഒറ്റനോട്ടത്തിൽ തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ സാദൃശ്യമുണ്ടെന്നാണ് ടിക് ടോക്  പ്രേമികളുടെ അഭിപ്രായം. 

 

 

നയൻസിന്‍റെ ഹിറ്റ് വേഷങ്ങളെ അനുകരിച്ചാണ്  മിതു വിജിൽ വൈറലായത്. വിജയ് നായകനായ 'വില്ല്' എന്ന സിനിമയിലെ 'ധീം തനക്ക ധില്ലാന...' എന്ന പാട്ടിനൊപ്പമുള്ള നയൻസിന്‍റെ ഭാവാഭിനയം അവതരിപ്പിച്ച മിതുവിന്‍റെ വീഡിയോ ഏറേ വൈറലായിരുന്നു.  

 

 

അടുത്തിടെ 'പുതിയ നിയമ'ത്തിലെ വാസുകി അയ്യരായെത്തിയ വീഡിയോ മിതു ചെയ്തതും ആരാധകരുടെ പ്രശംസ നേടാന്‍ ഇടയാക്കി.  വിക്രം നായകനായ 'ഇരുമുഖ'നിലെ മീര വിനോദ് എന്ന കഥാപാത്രമായി നയൻതാരയെത്തിയ ലുക്കിലും മിതു ടിക് ടോക് വീഡിയോ ചെയ്തിട്ടുണ്ട്.

 

 

നിരവധി പേര്‍ മിതുവിന്‍റെ വീഡിയോകളില്‍ 'നയന്‍താരയെ പോലെയുണ്ടല്ലോ കാണാന്‍' എന്ന് കമന്‍റുകള്‍ ചെയ്യാറുണ്ട്. എന്നാല്‍ മേക്കപ്പിലൂടെ തോന്നുന്നതാകാം എന്നാണ് മിതുവിന്‍റെ അഭിപ്രായം. 

 

 

Also Read: ഇതാരാ ലോകസുന്ദരിയോ എന്ന് ആരാധകര്‍; വൈറലായി ടിക് ടോക് താരം...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ