ബോളിവുഡ് നടി കരിഷ്മ കപൂറിനോട് സാദൃശ്യമുള്ള ഒരു പെണ്‍കുട്ടി ആയിരുന്നു അടുത്തിടെ ഇത്തരത്തില്‍ ശ്രദ്ധ നേടിയത്. 

സിനിമാ താരങ്ങളുമായി രൂപ സാദൃശ്യമുള്ള പല ടിക് ടോക് താരങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ബോളിവുഡ് നടി കരിഷ്മ കപൂറിനോട് സാദൃശ്യമുള്ള ഒരു പെണ്‍കുട്ടി ആയിരുന്നു അടുത്തിടെ അത്തരത്തില്‍ ശ്രദ്ധ നേടിയത്. 

ഇപ്പോഴിതാ മറ്റൊരു ടിക് ടോക് താരം കൂടി അക്കൂട്ടത്തില്‍ എത്തിയിരിക്കുകയാണ്. മുൻ ലോകസുന്ദരി ഐശ്വര്യ റായിയുടെ കാർബൺ കോപ്പി എന്നാണ് ആളുകള്‍ ഈ പെണ്‍കുട്ടിയെ വിശേഷിപ്പിക്കുന്നത്. അമൃത അമ്മു എന്ന അക്കൗണ്ടിൽ നിന്നുള്ള വീഡിയോകളാണ് വൈറലായത്.

Scroll to load tweet…

ഇടുക്കി സ്വദേശിയാണ് ഈ താരം. രാജീവ് മേനോന്‍റെ സംവിധാനത്തില്‍ 2000ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേ'നിലെ ഐശ്വര്യ റായുടെ ഡയലോഗാണ് ടിക് ടോകില്‍ താരം അവതരിപ്പിച്ചത്.

View post on Instagram

ഐശ്വര്യയുമായി നല്ല സാമ്യമുണ്ടെന്നാണ് പലരുടെയും അഭിപ്രായം. എന്‍ഡിടിവി അടക്കം നിരവധി ദേശീയ മാധ്യമങ്ങളാണ് ഈ മലയാളിയെ കുറിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്. 

View post on Instagram

Also Read: അയ്യോ ഇത് കരീഷ്മ കപൂറല്ലേ? അതിശയിപ്പിക്കുന്ന രൂപസാദൃശ്യം; വൈറലായി ടിക് ടോക് താരം...