തലമുടിയുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍...

By Web TeamFirst Published Mar 5, 2021, 11:55 AM IST
Highlights

തിളക്കവും ആരോഗ്യവുമുള്ള തലമുടിക്കായി നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി.

ഇടതൂർന്ന കരുത്തുറ്റ തലമുടി സ്വന്തമാക്കാൻ ആരാണ് കൊതിക്കാത്തത്? എന്നാല്‍ തലമുടി കൊഴിച്ചിലും താരനുമാണ് പലര്‍ക്കും ശത്രുവാകുന്നത്. ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവയെല്ലാം തലമുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്.

തിളക്കവും ആരോഗ്യവുമുള്ള തലമുടിക്കായി നമ്മുടെ ഭക്ഷണ ശീലങ്ങളിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതി. തലമുടി വളരാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

വിറ്റമിൻ സി തലമുടിയുടെ ആരോഗ്യത്തിൽ സുപ്രധാന പങ്കുവഹിക്കുന്നു. കെരാറ്റിനു വളരെ ഗുണം ചെയ്യുന്ന ഇത് മുടി തഴച്ചുവളരാനും അറ്റം പിളരാതിരിക്കാനും സഹായിക്കും. അതിനാല്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട. കൂടാതെ പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മുട്ട. അതിനാല്‍ ഇവ തലമുടിയുടെ ആരോഗ്യത്തിനും ഏറേ നല്ലതാണ്. 

മൂന്ന്...

മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ ആരോഗ്യം വർധിപ്പിക്കാനും ഇടതൂർന്നതും മൃതുത്വമുള്ളതുമായ തലമുടി സ്വന്തമാക്കാനും മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

നാല്...

ഇലക്കറികൾ ദിവസവും 150 ഗ്രാം വീതം കഴിക്കുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

അഞ്ച്...

ചെറുപയര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചെറുപയറിൽ അയണിന്റെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ്, തുടങ്ങിയ അവശ്യ പോഷകങ്ങളും ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തലമുടിയുടെ വളർച്ചയ്ക്ക് ഏറേ നല്ലതാണ്. 

Also Read: ഈ നാല് ഭക്ഷണങ്ങൾ കഴിക്കൂ; ഫാറ്റി ലിവർ തടയാം...

click me!