ചെറുതോ വലുതോ ആകട്ടെ ജീവിതത്തിൽ ആദ്യമായി ചെയ്യുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്നതാണ്. മുമ്പെല്ലാം ഇത്തരം നിമിഷങ്ങള്‍ നാം കണ്ട്, അവയെ മനസിലുറപ്പിക്കണം. പിന്നീട് ഓര്‍മ്മയില്‍ നിന്ന് തന്നെ ചികഞ്ഞെടുത്ത് വീണ്ടും അതേ അനുഭവത്തിലെത്തണം. ഇപ്പോഴാണെങ്കില്‍ മൊബൈല്‍ ക്യാമറകളുടെ കാലമാണ് 

ജീവിതത്തില്‍ ആദ്യമായി ചെയ്യുന്ന കാര്യങ്ങള്‍ നമുക്ക് എപ്പോഴും 'സ്‌പെഷ്യല്‍' ആണ്. ആദ്യമായി ഒരു കുഞ്ഞ് നടക്കുന്നത് ( Baby Walking ) കാണുമ്പോള്‍, ആദ്യമായി സ്‌കൂളില്‍ പോകുന്ന ദിവസം ( First Day in School ), അല്ലെങ്കില്‍ ആദ്യമായി ഐസ്‌ക്രീം കഴിച്ചത്... ഇങ്ങനെ ചെറുതോ വലുതോ ആകട്ടെ ആദ്യമായി ചെയ്യുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്നതാണ്. 

മുമ്പെല്ലാം ഇത്തരം നിമിഷങ്ങള്‍ നാം കണ്ട്, അവയെ മനസിലുറപ്പിക്കണം. പിന്നീട് ഓര്‍മ്മയില്‍ നിന്ന് തന്നെ ചികഞ്ഞെടുത്ത് വീണ്ടും അതേ അനുഭവത്തിലെത്തണം. ഇപ്പോഴാണെങ്കില്‍ മൊബൈല്‍ ക്യാമറകളുടെ കാലമാണ്. ജീവിത്തിലെ ഏത് വിശേഷങ്ങളും ചിത്രങ്ങളായോ വീഡിയോ ആയോ എല്ലാം പകര്‍ത്തി സൂക്ഷിക്കാന്‍ ഏവര്‍ക്കുമാകും. 

എന്തായാലും അത്തരമൊരു നല്ല നിമിഷം സുഹൃത്തുക്കളുമായി പങ്കുവച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയായ ഗ്രീഷ് ഭട്ട്. ജീവിതത്തില്‍ ആദ്യമായി പിസ കഴിക്കുന്ന അമ്മൂമ്മയാണ് വീഡിയോയിലുള്ളത്. പ്രായമായവര്‍, നമുക്കറിയാം ഏറെക്കുറെ കുഞ്ഞുങ്ങളെ പോലെ തന്നെ നിഷ്‌കളങ്കതയുടെ നിറവില്‍ ഏവരിലേക്കും സന്തോഷമെത്തിക്കുന്നവരാണ്. 

അതേ നിഷ്‌കളങ്കതയുടെ സൗന്ദര്യം തന്നെയാണ് ഈ വീഡിയോയുടെയും പ്രത്യേകത. മകളോ കൊച്ചുമകളോ ആകാം, ആരോ ഒരാള്‍ ഒരു പിസ സ്ലൈസ് എടുത്ത് അമ്മൂമ്മയ്ക്ക് നല്‍കുന്നു. ആദ്യം വേണ്ടെന്ന ഭാവം കാട്ടിയെങ്കിലും ഏതാനും സെക്കന്‍ഡ് നേരത്തെ ആലോചനയ്ക്ക് ശേഷം അമ്മൂമ്മ അത് രുചിക്കാന്‍ തന്നെ തീരുമാനിക്കുന്നു. തുടര്‍ന്ന് ആദ്യത്തെ കടി. 

പിസയുടെ രുചി മുഴുവനായി മനസിലാക്കിയ ശേഷം അമ്മൂമ്മയിടുന്ന 'റിയാക്ഷന്‍' ആണ് ഏവരെയും അത്യധികം ആകര്‍ഷിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

View post on Instagram

Also Read:- ആദ്യമായി ഐസ്ക്രീം കഴിക്കുന്ന പൂച്ചയുടെ ഭാവം കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ