അച്ചോടാ, സ്വന്തം തുമ്പിക്കൈയില്‍ ചവിട്ടി ഒരാനക്കുട്ടി; വീഡിയോ വൈറല്‍

Published : Nov 13, 2022, 06:41 PM ISTUpdated : Nov 13, 2022, 06:52 PM IST
അച്ചോടാ, സ്വന്തം തുമ്പിക്കൈയില്‍ ചവിട്ടി ഒരാനക്കുട്ടി; വീഡിയോ വൈറല്‍

Synopsis

കുട്ടിയാനകളെ നിരീക്ഷിക്കാന്‍ വളരെ കൗതുകമാണ്. അവര്‍ ഓരോ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നത് കാണാന്‍ ഏറെ രസകരമാണ്. അത്തരമൊരു കുട്ടിയാനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വ്യത്യസ്തമായ ഒട്ടേറെ വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. അതും ആനകളുടെ വീഡിയോ ആണെങ്കില്‍ പെട്ടെന്ന് അവ വൈറലാവുകയും ചെയ്യും. പ്രത്യേകിച്ച് കുട്ടിയാനകളുടെ വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. 

കുട്ടിയാനകളെ നിരീക്ഷിക്കാന്‍ വളരെ കൗതുകമാണ്. അവര്‍ ഓരോ കാര്യങ്ങള്‍ പഠിച്ചെടുക്കുന്നത് കാണാന്‍ ഏറെ രസകരമാണ്. അത്തരമൊരു കുട്ടിയാനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വെള്ളം കുടിച്ചതിന് ശേഷം കളിക്കാനായി ഓടുന്നതിനിടെ, സ്വന്തം തുമ്പിക്കൈയില്‍ തന്നെ ചവിട്ടുന്ന കുട്ടിയാനയെ ആണ് വീഡിയോയില്‍ കാണുന്നത്. 'ടുഡേ ഈയേഴ്സ് ഓള്‍ഡ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 4.4 മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. രണ്ട് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു. 

 

അതേസമയം, ചെളിയില്‍ കാലുകള്‍ പൂണ്ട ഒരു കുട്ടിയാനയെ രക്ഷിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിച്ചത്.  ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

കൃഷിയിടത്തിന് സമീപമുള്ള ചെളിയിലാണ് കുട്ടിയാനയുടെ കാലുകള്‍ പൂണ്ടത്. ഇതു കണ്ട ഒരു പെണ്‍കുട്ടി കുട്ടിയാനയെ രക്ഷിക്കാനായി അവിടേയ്ക്ക് വരുകയായിരുന്നു. ആനയുടെ കാലുകള്‍ പിടിച്ച് മുകളിലേയ്ക്ക് കയറ്റി രക്ഷിക്കാനാണ് പെണ്‍കുട്ടി ശ്രമിച്ചത്. പരിശ്രമത്തിനൊടുവില്‍ കുട്ടിയാന ചെളിയില്‍ നിന്ന് പുറത്തേയ്ക്ക് വന്നു. നന്ദി സൂചകമായി കുട്ടിയാന തന്‍റെ തുമ്പിക്കൈ ഉയര്‍ത്തി പെണ്‍കുട്ടിയെ അനുഗ്രഹിക്കുന്നതും വീഡിയോയില്‍ കാണാം. 36 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ വളരെ വേഗം ആണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. നിരവധി പേര്‍ പെണ്‍കുട്ടിയെ പ്രശംസിച്ചു കൊണ്ടും അഭിനന്ദിച്ചു കൊണ്ടും കമന്‍റുകളും ചെയ്തു. മനോഹരമായ വീഡിയോ എന്നും സഹജീവി സ്നേഹം സൂചിപ്പിക്കുന്ന വീഡിയോ എന്നുമൊക്കെയാണ് ആളുകളുടെ കമന്‍റ്. 

Also Read: പുറത്തുപോകുന്ന യജമാനനെ ആലിംഗനം ചെയ്യുന്ന നായ; വൈറലായി വീഡിയോ

 

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'