ഓരോ തവണ പുറത്തുപോകുമ്പോഴും യജമാനനെ ആലിംഗനം ചെയ്യുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. കനിയന്‍ രീതിയില്‍ നന്ദി സൂചകമായാണ് നായ ഇത്തരത്തില്‍ പ്രകടിപ്പിക്കുന്നത്. 

മനുഷ്യനും നായയുമായുള്ള അഭേദ്യ ബന്ധം സൂചിപ്പിക്കുന്ന പല തരം വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അനുകമ്പയും സ്നേഹവും മനുഷ്യരേക്കാളേറെ പ്രകടിപ്പിക്കുന്നത് പലപ്പോഴും നായ്ക്കളാണെന്നാണ് സൈബര്‍ ലോകത്തിന്‍റെ തന്നെ വിലയിരുത്തല്‍. മനുഷ്യരുമായി ഏറ്റവും കൂടുതല്‍ അടുത്തുനില്‍ക്കുന്ന ജന്തുക്കളും നായ്ക്കള്‍ ആണ്. മനുഷ്യരോട് അങ്ങേയറ്റം നന്ദിയും കടപ്പാടും സ്നേഹവും ഇവര്‍ പ്രകടിപ്പിക്കാറുണ്ട്. അത്തരമൊരു മനോഹരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഓരോ തവണ പുറത്തുപോകുമ്പോഴും യജമാനനെ ആലിംഗനം ചെയ്യുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. കനിയന്‍ രീതിയില്‍ നന്ദി സൂചകമായാണ് നായ ഇത്തരത്തില്‍ പ്രകടിപ്പിക്കുന്നത്. പുറത്തേയ്ക്ക് ഇറങ്ങിയ യജമാനനോടൊപ്പം നടന്നുവരുന്ന നായയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. യജമാനന്‍ ലിഫ്റ്റിന്‍റെ ബട്ടണ്‍ അമര്‍ത്തുന്നതോടെ ആശാന്‍ ചാടി തോളില്‍ കയറാന്‍ നോക്കുകയായിരുന്നു. ശേഷം നല്ലൊരു ആലിംഗനവും നല്‍കി. 

View post on Instagram

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 17.1 മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 1.3 മില്ല്യണ്‍ ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. മനോഹരമായ കാഴ്ച എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 

കഴിഞ്ഞ ദിവസം സിഐഎസ്എഫ് ജവാനൊപ്പം വർക്കൗട്ട് ചെയ്യുന്ന ഒരു നായയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ദില്ലി മെട്രോ സ്റ്റേഷനില്‍ നിന്നുള്ള കാഴ്ചയായിരുന്നു അത്. സിഐഎസ്എഫ് യൂണിറ്റിനൊപ്പമുള്ള സ്നിഫര്‍ നായ ആണ് വീഡിയോയിലെ താരം. മുന്നില്‍ നില്‍ക്കുന്ന സൈനകന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും അതുപോലെ അനുകരിക്കുകയാണ് നായ. സുരക്ഷാ ഉദ്യോഗസ്ഥരെ അനുകരിക്കുന്ന ഈ നായയുടെ വീഡിയോ 'ഭാരത് ഡിഫെന്‍ഡേഴ്സ്' എന്ന ഇന്‍സ്റ്റഗ്രാം പേജ് ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

Also Read: കളിപ്പാട്ടം കൊണ്ട് മകളുടെ പ്രാങ്ക്; സോഫയില്‍ നിന്ന് നിലത്തു വീണ് അമ്മ; വീഡിയോ