'ഗംഗയിപ്പോള്‍ പോകണ്ട'; സോഷ്യല്‍ മീഡിയയില്‍ വൈറലായി രസകരമായ വീഡിയോ

Web Desk   | others
Published : Oct 07, 2020, 07:54 PM ISTUpdated : Oct 07, 2020, 07:56 PM IST
'ഗംഗയിപ്പോള്‍ പോകണ്ട'; സോഷ്യല്‍ മീഡിയയില്‍ വൈറലായി രസകരമായ വീഡിയോ

Synopsis

സിനിമകളിലേയും, ജീവിതത്തിലേയും രസകരമായ അനുഭവങ്ങളെ താരതമ്യപ്പെടുത്തിയും പലരും ഈ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്. കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോകാന്‍ അനുവദിക്കാത്ത കാമുകിയേയും, അമ്മയെ വിട്ടുനില്‍ക്കാന്‍ തയ്യാറാകാത്ത വികൃതിക്കുഞ്ഞുങ്ങളേയുമെല്ലാം വീഡിയോ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് ഇവരുടെയെല്ലാം അഭിപ്രായം

വീട്ടില്‍ 'പെറ്റ്‌സ്' ഉള്ളവര്‍ പറയുന്നത് കേട്ടിട്ടില്ലേ, അവയോടൊത്ത് കളിച്ചും ചിരിച്ചുമെല്ലാം അങ്ങനെ സമയം പോകുമെന്ന്. വളര്‍ത്തുമൃഗങ്ങളുടെ കുസൃതികള്‍ നിറഞ്ഞ വീഡിയോകളും ചിത്രങ്ങളുമെല്ലാം കാണുമ്പോള്‍ നമ്മളും ഇതുതന്നെ ചിന്തിക്കും. എന്തായാലും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളുടേയും ആശങ്കകളുടേയും കാലത്ത് 'പെറ്റ്‌സ്' പകര്‍ന്നുതരുന്ന സന്തോഷങ്ങള്‍ ചെറുതല്ലെന്ന് തന്നെ പറയാം.

അത്തരത്തിലുള്ളൊരു ചെറു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്. നാല് മാസം പ്രായമുള്ള ഒരു പൂച്ച, രണ്ട് മാസം പ്രായമുള്ളൊരു പട്ടിക്കുഞ്ഞിനെ അവര്‍ക്ക് വേണ്ടി ഉടമസ്ഥര്‍ ഒരുക്കിക്കൊടുത്ത വീട്ടിനകത്ത് നിന്ന് പുറത്തുകടക്കാന്‍ അനുവദിക്കുന്നില്ല. 

പട്ടിക്കുഞ്ഞ് പുറത്തേക്ക് പോകാനായി തിരിയുമ്പോഴേക്ക് പൂച്ച, സര്‍വശക്തിയുമെടുത്ത് ബലമായി പട്ടിക്കുഞ്ഞിനെ പിടിച്ചുവയ്ക്കുകയാണ്. ചൈനയില്‍ നിന്നുള്ള രസകരമായ ഈ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പാണ് ലഭിച്ചത്. പൂച്ചകള്‍ക്ക് പൊതുവേ ഇത്തരത്തില്‍ അധികാരസ്വഭാവം കാണപ്പെടാറുണ്ടെന്നും, അതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കുഞ്ഞ് വീഡിയോ എന്നും നിരവധി പേര്‍ കമന്റ് ചെയ്യുന്നു. 

സിനിമകളിലേയും, ജീവിതത്തിലേയും രസകരമായ അനുഭവങ്ങളെ താരതമ്യപ്പെടുത്തിയും പലരും ഈ വീഡിയോ പങ്കുവയ്ക്കുന്നുണ്ട്. കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോകാന്‍ അനുവദിക്കാത്ത കാമുകിയേയും, അമ്മയെ വിട്ടുനില്‍ക്കാന്‍ തയ്യാറാകാത്ത വികൃതിക്കുഞ്ഞുങ്ങളേയുമെല്ലാം വീഡിയോ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് ഇവരുടെയെല്ലാം അഭിപ്രായം. 

വീഡിയോ കാണാം...

 

Also Read:- വെളുത്തിരുന്ന നായക്കുട്ടി എങ്ങനെ പച്ച നിറത്തിലായി? വൈറലായി ചിത്രം...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ