ഒരു മാസം മുന്‍പാണ് മഞ്ഞനിറത്തിലൊരു പൂച്ച സൈബര്‍ ലോകത്ത് വൈറലായത്. ഇപ്പോഴിതാ പച്ച നിറത്തിലൊരു നായയും. വെളുത്തിരുന്ന ഒരു നായക്കുട്ടി പെട്ടെന്ന് പച്ച നിറത്തിലായി മാറി. പച്ച നിറമുള്ള ഈ സുന്ദരന്‍റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ട്വിറ്ററിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. പച്ച നിറമുള്ള നായയോ? വെളുത്തിരുന്ന നായക്കുട്ടി എങ്ങനെ പച്ച നിറത്തിലായി തുടങ്ങിവയാണ് ആളുകളുടെ സംശയം. പെയിന്റടിച്ചതോ ചായം പൂശിയതോ അല്ല.

പിന്നെയോ? കുറുമ്പന്‍ ഒന്ന് പുല്ലിൽ കിടന്ന് ഉരുണ്ടതാണ് ഈ മേക്കോവറിന് പിന്നിലെ കാര്യം. അരിഞ്ഞിട്ട പുല്ല് കണ്ടതും കൗതുകം തോന്നിയ നായക്കുട്ടി അതിന്റെ മേൽ കിടന്നുരുണ്ടു. എഴുന്നേറ്റപ്പോൾ ലുക്ക് മാറി, പച്ച നിറത്തിലായി. 

 

എന്തായാലും ഈ കുസൃതി കുട്ടനെ സോഷ്യൽ മീഡിയയ്ക്ക് ഇഷ്ടമായി. ചിത്രത്തിന് നിരവധി ലൈക്കുകളും കമന്‍റുകളും ലഭിക്കുകയും ചെയ്തു.

Also Read: മഞ്ഞപ്പൂച്ചയോ? അന്തം വിട്ട് സോഷ്യൽ മീഡിയ; സംഭവിച്ചത് ഒരബദ്ധം...