'ഇതെന്താ എന്‍റെ തലമുടി ഇങ്ങനെ?'; അമ്മയെ ഹെയര്‍ സ്റ്റൈലിങ് പഠിപ്പിച്ച് കുറുമ്പി; വൈറലായി വീഡിയോ

Published : Nov 09, 2022, 10:18 AM ISTUpdated : Nov 09, 2022, 10:22 AM IST
'ഇതെന്താ എന്‍റെ തലമുടി ഇങ്ങനെ?'; അമ്മയെ ഹെയര്‍ സ്റ്റൈലിങ് പഠിപ്പിച്ച് കുറുമ്പി; വൈറലായി വീഡിയോ

Synopsis

അമ്മയെ ഹെയര്‍ സ്റ്റൈലിങ് പഠിപ്പിക്കുന്ന ഒരു കുറുമ്പിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടിയുടെ തലമുടി പിന്നിക്കെട്ടി കൊടുക്കുകയാണ് അമ്മ. 

കുട്ടികളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.  കുട്ടികളുടെ കളിയും ചിരിയും കുറുമ്പും ഒക്കെ കാണുന്നത് തന്നെ മനസ്സിന് സന്തോഷം തരുന്ന കാര്യമല്ലേ? എന്തായാലും അത്തരമൊരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അമ്മയെ ഹെയര്‍ സ്റ്റൈലിങ് പഠിപ്പിക്കുന്ന ഒരു കുറുമ്പിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടിയുടെ തലമുടി പിന്നിക്കെട്ടി കൊടുക്കുകയാണ് അമ്മ. എങ്ങനെ കെട്ടണമെന്നൊക്കെ  അമ്മയ്ക്ക് നിര്‍ദേശം കൊടുക്കുന്നുണ്ട് കുട്ടി. അമ്മ എല്ലാം മൂളി കേള്‍ക്കുന്നുമുണ്ട്.  എന്നാല്‍ അമ്മ കെട്ടുന്നതില്‍ കുട്ടിക്ക് ഒട്ടും തൃപ്ത്തിയില്ല. താന്‍ ഇതൊക്കെ തന്നെയാണ് കഴിഞ്ഞ ദിവസവും പറഞ്ഞതെന്നും എന്താണ് മനസ്സിലാകത്തതെന്നും കുട്ടി പരാതി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

അമ്മ മുടി മുഴുവന്‍ കൊട്ടിവന്നപ്പോള്‍ കുട്ടി വിച്ചാരിച്ചത് പോലെയായില്ല.  ഉടനെ ഇതെന്താ എന്‍റെ തലമുടി ഇങ്ങനെയെന്നും താന്‍ പറഞ്ഞത് ഇങ്ങനെയല്ല എന്നുമായി കുറുമ്പി. ഇതോടെ അമ്മ കെട്ടിയ മുടി അഴിച്ച് വീണ്ടും കെട്ടി കൊടുത്തു. ഒടുവില്‍ അമ്മയ്ക്ക് കുരുന്ന് നന്ദിയും പറഞ്ഞു.  

'ഹെയര്‍ സ്റ്റൈല്‍ ഗോണ്‍ റോങ്' എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്നത്. 2.1 മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതു വരെ കണ്ടത്.  നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റ് ചെയ്തതും. മകളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ ക്ഷമയോടെ പരിശ്രമിക്കുന്ന അമ്മയെ ആണ് എല്ലാവരും പ്രശംസിച്ചത്. അതു പോലെ തന്നെ ക്യൂട്ട് കുട്ടിയെന്നും സ്മാര്‍ട്ട് കുട്ടിയെന്നും ചിലര്‍ കുട്ടിയെ പ്രശംസിച്ചും കമന്‍റ്  ചെയ്തു. 

വീഡിയോ കാണാം. . . . 

 

Also Read: ഒരു മണിക്കൂറില്‍ 23 തവണ ബഞ്ചീ ജംപിംഗ്; ലോക റെക്കോര്‍ഡ് നേടി 50കാരി

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ