അക്വേറിയത്തിലെ മത്സ്യങ്ങളെ പിടിക്കാന്‍ തലനീട്ടുന്ന മലമ്പാമ്പ്; വീഡിയോ വൈറല്‍

Published : Aug 24, 2020, 10:04 AM ISTUpdated : Aug 24, 2020, 10:28 AM IST
അക്വേറിയത്തിലെ മത്സ്യങ്ങളെ പിടിക്കാന്‍ തലനീട്ടുന്ന മലമ്പാമ്പ്; വീഡിയോ വൈറല്‍

Synopsis

പാമ്പ് ഇരയെ പിടിക്കാനെന്നോണം അക്വേറിയത്തിലേയ്ക്ക് തലനീട്ടുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

അക്വേറിയത്തിലെ മത്സ്യങ്ങളുടെ ചലനങ്ങള്‍ സൂക്ഷ്മമായി നോക്കുന്ന ഒരു പാമ്പിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എമറാള്‍ഡ് ട്രീ ബോ എന്ന പേരില്‍ അറിയപ്പെടുന്ന മലമ്പാമ്പിന്‍റെ ദൃശ്യങ്ങളാണിത്. 

അമേരിക്കയിലെ ചിക്കാഗോയിലെ 'ദി ഷെഡ്' അക്വേറിയത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. ദി ഷെഡ് അക്വേറിയം തന്നെയാണ് മലമ്പാമ്പിന്‍റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.  നിമിഷങ്ങള്‍ കൊണ്ടാണ്  വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 

ഇരയെ പിടിക്കാനെന്നോണം പാമ്പ് അക്വേറിയത്തിലേയ്ക്ക് തലനീട്ടുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഓരോ മത്സ്യത്തിന്‍റെയും ചലനങ്ങള്‍ പാമ്പ് വളരെ ശ്രദ്ധയോടുകൂടി നോക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോയ്ക്ക് നിരവധി രസകരമായ കമന്‍റുകളും ലഭിക്കുന്നുണ്ട്. 

വീഡിയോ കാണാം...

 

 

Also Read: ടോയ്‌ലറ്റിനുള്ളിൽ ഒട്ടും പ്രതീക്ഷിക്കാത്ത 'അതിഥി'; അമ്പരപ്പിക്കുന്ന വീഡിയോ വൈറല്‍...

നടുറോഡില്‍ കീരിയും മൂര്‍ഖനും തമ്മില്‍ തല്ല്; കാഴ്ചക്കാരായി വാഹന യാത്രക്കാര്‍; വീഡിയോ വൈറല്‍...
 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ