വിമാനത്തിനുള്ളില്‍ യുവതിയുടെ അസഭ്യവർഷം, കുപ്പി കൊണ്ട് സഹയാത്രികനെ എറിഞ്ഞു; വീഡിയോ

Published : Oct 15, 2022, 04:56 PM ISTUpdated : Oct 15, 2022, 05:12 PM IST
വിമാനത്തിനുള്ളില്‍ യുവതിയുടെ അസഭ്യവർഷം, കുപ്പി കൊണ്ട് സഹയാത്രികനെ എറിഞ്ഞു; വീഡിയോ

Synopsis

അറ്റ്ലാന്റയിൽ നിന്ന് ന്യൂയോർക്കിലേയ്ക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. വളർത്തുനായയുമായി യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് യുവതി രോഷാകുലയായത്. 

വിമാനത്തിൽ അസഭ്യവർഷം ചൊരിയുന്ന യുവതിയുടെ വീ‍ഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വളർത്തു നായയെ അവരുടെ സമീപത്തു നിന്നും മാറ്റിയതിനാണ് യുവതി വിമാനത്തിലെ ഉദ്യോഗസ്ഥരോട് മോശം വാക്കുകൾ ഉപയോഗിച്ച് പെരുമാറിയത്. അറ്റ്ലാന്‍റയില്‍ നിന്ന് ന്യൂയോർക്കിലേയ്ക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം.

വളർത്തു നായയുമായി യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് യുവതി രോഷാകുലയായത്. വീഡിയോയിലുടനീളം വിമാനത്തിലെ സഹയാത്രികരെയും ക്രൂ അംഗങ്ങളെയും യുവതി ചീത്തവിളിക്കുന്നുണ്ട്. 
 കയ്യിലുണ്ടായിരുന്ന വെള്ളത്തിന്‍റെ കുപ്പി ഒരാളുടെ ദേഹത്തേയ്ക്ക് വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. 

തൊട്ടടുത്തിരുന്ന് ഫോണിൽ നോക്കിയിരിക്കുന്ന ഒരു യാത്രക്കാരനോട് മൊബൈൽ ഫോൺ ഓഫ് ചെയ്യാനും ആവശ്യപ്പെടുന്നു. തന്റെ ദൃശ്യങ്ങൾ പകർത്തിയവരെയും യുവതി ചീത്ത വിളിക്കുന്നുണ്ട്. വളർ‍ത്തു നായയെ മടിയിലിരുത്താൻ അനുവദിക്കാത്തതിനാൽ തന്‍റെ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകിയെന്നും  യുവതി ആരോപിക്കുന്നു. തുടർന്ന് എയർക്രാഫ്റ്റിൽ നിന്ന് യുവതിയെ പുറത്താക്കി. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ റെഡ്ഡിറ്റൂലൂടെ ആണ് പ്രചരിക്കുന്നത്. 

പിന്നീട് വീഡിയോ യൂട്യൂബിലൂടെയും പ്രചരിച്ചു. വീഡിയോ വൈറലായതോടെ യുവതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.  സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

Also Read: രാത്രി ഭക്ഷണം നേരത്തെ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം

PREV
Read more Articles on
click me!

Recommended Stories

നൊസ്റ്റാൾജിയ ഹിറ്റാക്കി യുവ ഡിസൈനർ, ഹാൻഡ് കർച്ചീഫ് ഷർട്ട് ട്രെൻഡിംഗ്
സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്