Viral Video| കസ്റ്റമേഴ്‌സിനെ കളിപ്പിച്ച് ഐസ്‌ക്രീം വില്‍പനക്കാരന്‍; ഒടുവില്‍ സംഭവിച്ചത്...

Web Desk   | others
Published : Nov 09, 2021, 11:34 PM ISTUpdated : Nov 10, 2021, 02:20 AM IST
Viral Video| കസ്റ്റമേഴ്‌സിനെ കളിപ്പിച്ച് ഐസ്‌ക്രീം വില്‍പനക്കാരന്‍; ഒടുവില്‍ സംഭവിച്ചത്...

Synopsis

സാധാരണ ഐസ്‌ക്രീമില്‍ നിന്ന് വ്യത്യസ്തമാണ് ടര്‍ക്കിഷ് ഐസ്‌ക്രീം. നീട്ടിയും കുറുക്കിയുമെല്ലാം വളച്ചെടുക്കാന്‍ കഴിയുന്ന, 'ഇലാസ്റ്റിക്' ഘടനയുള്ള ടര്‍ക്കിഷ് ഐസ്‌ക്രീം, ഈ ഒരൊറ്റ പ്രത്യേകത കൊണ്ട് തന്നെ ഫുഡ് സ്റ്റാളുകളിലെല്ലാം ആകര്‍ഷണ കേന്ദ്രമാകാറുണ്ട്

ടര്‍ക്കിഷ് വിഭവങ്ങളെ ( Turkish Food ) കുറിച്ച് നിങ്ങളില്‍ മിക്കവരും ധാരാളം കേട്ടുകാണും? അടുത്ത കാലങ്ങളിലായി ഏറെ ആരാധകരാണ് ടര്‍ക്കിഷ് വിഭവങ്ങള്‍ക്കുള്ളത്. ടര്‍ക്കിഷ് എഗ്‌സ്, ടര്‍ക്കിഷ് കോഫി ( Turkish Coffee) എന്നിങ്ങനെ ഹോട്ടലുകളില്‍ സ്ഥാനം പിടിക്കുന്ന ടര്‍ക്കിഷ് വിഭവങ്ങള്‍ പലതാണ്. 

ഇക്കൂട്ടത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച് വരുന്ന മറ്റൊരു വിഭവമാണ് ടര്‍ക്കിഷ് ഐസ്‌ക്രീമും. സാധാരണ ഐസ്‌ക്രീമില്‍ നിന്ന് വ്യത്യസ്തമാണ് ടര്‍ക്കിഷ് ഐസ്‌ക്രീം. നീട്ടിയും കുറുക്കിയുമെല്ലാം വളച്ചെടുക്കാന്‍ കഴിയുന്ന, 'ഇലാസ്റ്റിക്' ഘടനയുള്ള ടര്‍ക്കിഷ് ഐസ്‌ക്രീം, ഈ ഒരൊറ്റ പ്രത്യേകത കൊണ്ട് തന്നെ ഫുഡ് സ്റ്റാളുകളിലെല്ലാം ആകര്‍ഷണ കേന്ദ്രമാകാറുണ്ട്. 

ഇക്കാരണം കൊണ്ടാകാം ടര്‍ക്കിഷ് ഐസ്‌ക്രീം വില്‍പനയും കാണാന്‍ ഏറെ രസകരമാണ്. മിക്ക സ്റ്റാളുകളിലും വലിയ സ്റ്റിക്കില്‍ ഉരുട്ടിയെടുക്കുന്ന ഐസ്‌ക്രീം കസ്റ്റമേഴ്‌സിന് നേരെ നീട്ടി, അവരെ കൊതിപ്പിച്ചാണ് വില്‍പന നടത്തുന്നത്. 

കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരുപോലെ ഇതില്‍ ആകൃഷ്ടരാകാറുണ്ട്. ഒന്നോര്‍ത്തുനോക്കൂ, നമുക്ക് മുന്നിലൂടെ മിന്നായം പോലെ കടന്നുപോകുന്ന വലിയ ഐസ്‌ക്രീം സ്‌കൂപ്. ഒന്ന് കയ്യെത്തിച്ചിരുന്നുവെങ്കില്‍ തട്ടിപ്പറിച്ചെടുക്കാമായിരുന്നു എന്ന് ആരും ചിന്തിച്ചുപോകാം. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെ തട്ടിപ്പറിക്കാനെല്ലാം കഴിയുമോ? കഴിയുമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നൊരു വീഡിയോ വ്യക്തമാക്കുന്നത്. വിദേശരാജ്യത്ത് എവിടെയോ ഉള്ള ഫുഡ് എക്‌സ്‌പോ ആണ് വീഡിയോയിലെന്നാണ് സൂചന. 

അവിടെ ടര്‍ക്കിഷ് ഐസ്‌ക്രീം വില്‍പന നടത്തുന്നയാള്‍, കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി കസ്റ്റമേഴ്‌സിലൊരാള്‍ വില്‍പനക്കാരന്റെ കയ്യില്‍ നിന്നും ഐസ്‌ക്രീം തട്ടിപ്പറിച്ചോടുകയാണ്. 

സോഷ്യല്‍ മീഡിയയിലെല്ലാം നിറഞ്ഞോടുകയാണ് വീഡിയോ. ഒരു വിഭാഗം വീഡിയോയെ തമാശയായി കാണുമ്പോള്‍ മറുവിഭാഗം ചെയ്തത് ശരിയല്ല എന്ന വാദമാണുയര്‍ത്തുന്നത്. എന്തായാലും വീഡിയോ വൈറലാകാന്‍ ഇതിലധികം എന്ത് വേണം! 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- Viral Video| തിളച്ച എണ്ണയില്‍ കൈ മുക്കി ചിക്കന്‍ ഫ്രൈ പുറത്തെടുക്കുന്നു; വൈറലായ വീഡിയോ

PREV
Read more Articles on
click me!

Recommended Stories

എന്താണ് ഈ 'സ്നാക്കിഫിക്കേഷൻ'? ജെൻസി മാറ്റിയെഴുതുന്ന ഭക്ഷണ ശീലങ്ങൾ
90s ; ഫാഷൻ ലോകം കീഴടക്കാൻ പോകുന്ന 6 ഹീൽസ് ട്രെൻഡുകൾ