ഭാവിയെപ്പറ്റി എപ്പോഴും ആകുലപ്പെടാറുണ്ടോ? കഴിഞ്ഞുപോയ കാര്യങ്ങൾ അമിതമായി ചിന്തിക്കാറുണ്ടോ?

Published : Apr 25, 2025, 03:56 PM ISTUpdated : Apr 25, 2025, 03:58 PM IST
ഭാവിയെപ്പറ്റി എപ്പോഴും ആകുലപ്പെടാറുണ്ടോ? കഴിഞ്ഞുപോയ കാര്യങ്ങൾ അമിതമായി ചിന്തിക്കാറുണ്ടോ?

Synopsis

ഓവർ തിങ്കിങ് ഉള്ളവരിൽ ഒരു ചെറിയ കാര്യത്തിൽ പോലും തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥ വരും. കാരണം ഒരു തീരുമാനം എടുത്താൽ അതിൽ വരാൻ സാധ്യതയുള്ള കുഴപ്പങ്ങളെക്കുറിച്ചു മാത്രം അമിതമായി ചിന്തിക്കുകയും ഭയം തോന്നുകയും ചെയ്യും. അതിന്റെ നല്ല വശങ്ങളെ കുറിച്ച് ആലോചിക്കാൻ കഴിയാതെ വരും. അങ്ങനെ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരും. 

കഴിഞ്ഞുപോയ ഒരു കാര്യത്തെപ്പറ്റി വീണ്ടും വീണ്ടും ചിന്തിക്കാറുണ്ടോ? കഴിഞ്ഞ ദിവസം സംസാരിച്ച വ്യക്തി സത്യത്തിൽ എന്തായിരിക്കും ഉദ്ദേശിച്ചത് എന്ന് വീണ്ടു വീണ്ടും ചിന്തിച്ചു വിഷമിക്കുന്ന രീതി ഉണ്ടോ? ഈ രീതിയിലുള്ള ചിന്തകൾ എല്ലാം ഉണ്ട് എങ്കിൽ നമ്മൾ ഓവർ തിങ്കിങ് (അമിതമായി ചിന്തിച്ചു കൂട്ടുക) ഉള്ള വ്യക്തികളാണ് എന്നാണ് അർദ്ധം.

എന്താണ് ഇതിന്റെ പ്രശ്നങ്ങൾ 

ഒരു കാര്യത്തെപ്പറ്റി ചിന്തിക്കുകയും, അമിതമായി ചിന്തിക്കുകയും തമ്മിൽ വ്യത്യാസമുണ്ട്. ഓവർ തിങ്കിങ് നമ്മുടെ ഉറക്കത്തെ ദോഷകരമായി ബാധിക്കും. ഉറങ്ങാൻ കിടക്കുമ്പോൾ അമിതമായി ചിന്തകൾ മനസ്സിൽ നിറയുക, തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുക, തീരെ ഉറങ്ങാൻ കഴിയാത്തവിധം മനസ്സിൽ ടെൻഷൻ ഉള്ള അവസ്ഥ.

ഓവർ തിങ്കിങ് ഉള്ളവരിൽ ഒരു ചെറിയ കാര്യത്തിൽ പോലും തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥ വരും. കാരണം ഒരു തീരുമാനം എടുത്താൽ അതിൽ വരാൻ സാധ്യതയുള്ള കുഴപ്പങ്ങളെക്കുറിച്ചു മാത്രം അമിതമായി ചിന്തിക്കുകയും ഭയം തോന്നുകയും ചെയ്യും. അതിന്റെ നല്ല വശങ്ങളെ കുറിച്ച് ആലോചിക്കാൻ കഴിയാതെ വരും. അങ്ങനെ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരും. 

വീണ്ടും വീണ്ടും ടെൻഷൻ ഉണ്ടാക്കുന്ന ഒരേ കാര്യങ്ങളെ കുറിച്ച് തന്നെ ചിന്തിക്കുമ്പോൾ ജോലിയിലോ  ഹോബികളിലോ ജീവിതത്തിലെ നല്ല കാര്യങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെവരും. സന്തോഷം നഷ്ടമാകുന്ന അവസ്ഥ ഉണ്ടാകും.

ആത്മവിശ്വാസം നഷ്ടമാകാൻ ഓവർ തിങ്കിങ് ഒരു പ്രധാന കാരണമാണ്. തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുമ്പോൾ ഇനി എനിക്ക് ജീവിതത്തിൽ ഒന്നും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല എന്ന് ചിന്തിക്കാൻ തുടങ്ങും. മുൻപ് ധൈര്യമായി നേരിട്ട സാഹചര്യങ്ങളെക്കുറിച്ചും, ജീവിതത്തിലെ നല്ല കാര്യങ്ങളെക്കുറിച്ചും മറന്നുപോകും.

എങ്ങനെ മാറ്റിയെടുക്കാം 

അമിതമായി ചിന്തിച്ചു വിഷമിക്കാനുള്ള പ്രവണത മനസ്സു കാണിച്ചു തുടങ്ങുമ്പോൾ തന്നെ “സ്റ്റോപ്പ്”- വേണ്ട എന്റെ മനസ്സിന്റെ സമാധാനം നഷ്ടപ്പെടുത്താൻ ഞാൻ തയ്യാറല്ല എന്ന് ആവർത്തിച്ചു മനസ്സിൽ പറയണം. ഇങ്ങനെ എപ്പോഴെല്ലാം ടെൻഷൻ ഉണ്ടാക്കുന്ന ചിന്തകൾ വന്നാലും ഇങ്ങനെ മനസ്സിൽ പറയണം. സാവധാനം ചിന്തകൾ കുറയുന്നതായി കാണാൻ കഴിയും. 

വളരെ പോസിറ്റീവ് ആയി മനസ്സിൽ സംസാരിക്കാൻ ശ്രമിക്കണം.
“ഞാൻ എന്നെ വിശ്വസിക്കുന്നു”
“പ്രശ്നങ്ങളെ നേരിടാൻ എനിക്കു കഴിയും” 
“എന്റെ മനസ്സിന്റെ സമാധാനമാണ് എനിക്ക് ഏറ്റവും പ്രധാനം” 
“അമിതമായി ചിന്തിച്ചു വിഷമിക്കാൻ ഞാൻ തയ്യാറല്ല”

പലപ്പോഴും സ്വന്തം കഴിവിൽ വിശ്വാസം അർപ്പിക്കാൻ കഴിയാത്തതാണ് ടെൻഷൻ  അമിതമാക്കുന്നത്. ഓവർ തിങ്കിങ് കുറയ്ക്കാൻ സഹായം ആവശ്യമാണ് എങ്കിൽ ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കാം. ഉത്കണ്ഠ, വിഷാദം എന്നിവ മനസ്സിനെ ബാധിച്ചിട്ടുണ്ടോ എന്ന് മനസ്സിലാക്കാനും പരിഹരിക്കാനും ഇതു സഹായകരമാവും.

(ലേഖിക പ്രിയ വർ​ഗീസ് തിരുവല്ലയിലെ ബ്രീത്ത് മെെന്റ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. ഫോൺ നമ്പർ :  8281933323) 

പുതിയ കാര്യങ്ങൾ ചെയ്യാൻ പേടിയാണോ ? കാരണങ്ങൾ അറിഞ്ഞിരിക്കാം

 

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ