വിവാഹവേദിയിൽ ​ഗൗണും സ്യൂട്ടുമണിഞ്ഞ് നിൽക്കുന്ന വധൂവരന്മാർക്ക് അരികിലേയ്ക്ക് കൊണ്ടുവരുന്ന മനോഹരമായ തട്ടുകളുള്ള കേക്കാണ് അപ്രതീക്ഷിതമായി പാതിവഴിയില്‍ നിലത്തുവീഴുന്നത്. 

വിവാഹവേദിയിൽ കേക്ക് മുറിക്കുന്ന (cake cutting) കാഴ്ച നമുക്ക് പുത്തരിയല്ല. എന്നാൽ അപ്രതീക്ഷിതമായി കേക്ക് നിലത്തുവീഴുന്ന കാഴ്ച ചിലപ്പോള്‍ ഒന്ന് ഞെട്ടിച്ചേക്കാം. അത്തരത്തില്‍ വിവാഹ വേദിയില്‍ കേക്ക് നിലത്ത് വീഴുന്ന (dropped wedding cake) ഒരു വീഡിയോ (video) ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. 

വിവാഹവേദിയിൽ ​ഗൗണും സ്യൂട്ടുമണിഞ്ഞ് നിൽക്കുന്ന വധൂവരന്മാർക്ക് അരികിലേയ്ക്ക് കൊണ്ടുവരുന്ന മനോഹരമായ തട്ടുകളുള്ള കേക്കാണ് അപ്രതീക്ഷിതമായി പാതിവഴിയില്‍ നിലത്തുവീഴുന്നത്. ഹോട്ടല്‍ സ്റ്റാഫിന്‍റെ കയ്യില്‍ നിന്നാണ് കേക്ക് തേഴേയ്ക്ക് വീഴുന്നത്. ഈ കാഴ്ച കണ്ട് വധൂവരന്മാരും അതിഥികളും അമ്പരന്ന് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പിന്നീട് വലിയൊരു ട്വിസ്റ്റ് നടക്കുന്നത്. 

അതു വെറും കേക്കിന്റെ രൂപം മാത്രമായിരുന്നു. യഥാർഥ കേക്ക് മറുവശത്തു നിന്ന് കൊണ്ടുവരുന്നതും വീഡിയോയില്‍ കാണാം. ശേഷം വധൂവരന്മാർ കേക്ക് മുറിച്ച് കഴിക്കുന്നതും അതിഥികൾക്കൊപ്പം ചുവടുകൾ വയ്ക്കുന്നതും വീ‍ഡിയോയിൽ കാണാം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

View post on Instagram

സമാനമായ സംഭവം കേരളത്തിലെ ഒരു വധൂവരന്മാരുടെ വിവാഹവേദിയിലും നാം കണ്ടതാണ്. ആദ്യം കേക്ക് നിലത്ത് വീഴുന്നതും പിന്നീട് കേക്കിന് രാജകീയ എന്‍ട്രി നടത്തിയതുമൊക്കെ വൈറലായിരുന്നു. 

Also Read: കേക്കിലെ മെഴുകുതിരി ഊതിക്കെടുത്തുന്നതിനിടെ മുടിയില്‍ തീ പിടിച്ചു; വീഡിയോ