ഭാ​ഗ്യമെന്നല്ലാതെന്ത് പറയാൻ? പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തല നാരിഴയ്ക്ക് ; വീഡിയോ

Published : Jul 20, 2022, 02:14 PM ISTUpdated : Jul 20, 2022, 02:27 PM IST
ഭാ​ഗ്യമെന്നല്ലാതെന്ത് പറയാൻ? പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തല നാരിഴയ്ക്ക് ; വീഡിയോ

Synopsis

ഐഎഎസ് ഓഫീസർ അവനീഷ് ശരൺ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. 'ജീവിതം നിങ്ങളുടേതാണ്. തീരുമാനം നിങ്ങളുടേതാണ്' എന്ന അടിക്കുറിപ്പ് നൽകിയാണ് വീഡിയോ പങ്കുവച്ചത്.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകള്‍ ( Viral Video ) നാം കാണാറുണ്ട്. ഇവയില്‍ പലതും അപ്രതീക്ഷിതമായി നടന്ന സംഭവവികാസങ്ങളോ, അപകടങ്ങളോ എല്ലാം കാണിക്കുന്നവയായിരിക്കും. മിക്കപ്പോഴും ഇത്തരം വീഡിയോകളെല്ലാം ( Viral Video )നമ്മെ ചിലത് ഓര്‍മ്മപ്പെടുത്തുകയും ചെയ്യാറുണ്ട്. 

ഇപ്പോഴിതാ, പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് യുവതി രക്ഷപ്പെടുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു. ഐഎഎസ് ഓഫീസർ അവനീഷ് ശരൺ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. 'ജീവിതം നിങ്ങളുടേതാണ്. തീരുമാനം നിങ്ങളുടേതാണ്' എന്ന അടിക്കുറിപ്പ് നൽകിയാണ് വീഡിയോ പങ്കുവച്ചത്.

ഒരു റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടില്ലാത്ത ട്രെയിനിൽ നിന്ന് നിരവധി ആളുകൾ ഇറങ്ങുന്നത് വീഡിയോയിൽ കാണാം. ട്രെയിനിൽ നിന്നിറങ്ങി ല​​ഗേജുമായി നിരവധി ആളുകൾ ട്രക്ക് മുറിച്ച് കടക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.  
യാത്രക്കാർ ലഗേജുകൾ ട്രാക്കിന്റെ മറുവശത്തേക്ക് തിടുക്കത്തിൽ എറിയുകയും ഒരു ട്രക്ക് മുറിച്ച് വേ​ഗത്തിൽ മറുവശത്തേക്ക് ചാടുന്നതും പലരേയും പരിഭ്രാന്തിയിലാക്കി. 

Read more  ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ് പാളത്തിലേക്ക് വീണു; നെഞ്ചിടിക്കുന്ന വീഡിയോ

യുവതിയുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാമായിരുന്നു. ട്രെയിൻ യുവതിയുടെ അടുത്ത് എത്തുന്നതും യുവതി മറുവശത്തേക്ക് ചാടുന്നതും ഒരു സമയത്തായിരുന്നു. ഭാഗ്യവശാൽ യുവതി ട്രെയിനിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടു.

സുരക്ഷിതമല്ലാത്തതിനാൽ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് അവനീഷ് ശരൺ കുറിച്ചു.എന്തൊരു മണ്ടത്തരമാണ് അവർ ചെയ്തതെന്ന് ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തു. പലരും അവരുടെ ജീവൻ വച്ച് കളിക്കുന്നതായി മറ്റൊരാൾ കമന്റ് ചെയ്തു. 204,000-ലധികം പേർ വീഡിയോ കണ്ട് കഴിഞ്ഞു. ഇത് എവിടെ വച്ചാണ് സംഭവിച്ചതെന്നത് വ്യക്തമല്ല.


 

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ