ഓൺലൈൻ മീറ്റിങ്ങിനിടെ ചുംബിക്കാൻ ഭാര്യയുടെ ശ്രമം, പൊട്ടിത്തെറിച്ച് ഭര്‍ത്താവ്; ചിരിപടർത്തി വീഡിയോ

Published : Feb 22, 2021, 09:54 PM ISTUpdated : Feb 22, 2021, 10:00 PM IST
ഓൺലൈൻ മീറ്റിങ്ങിനിടെ ചുംബിക്കാൻ ഭാര്യയുടെ ശ്രമം, പൊട്ടിത്തെറിച്ച് ഭര്‍ത്താവ്; ചിരിപടർത്തി വീഡിയോ

Synopsis

ഈ വർഷത്തെ ഏറ്റവും മികച്ച ഭാര്യയായി ആ സ്ത്രീയെ നാമനിർദേശം ചെയ്യുകയാണെന്നും ഭർത്താവ് സന്തോഷിച്ചിരുന്നെങ്കിൽ മികച്ച ദമ്പതികളായി നാമനിർദേശം ചെയ്തേനെ എന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു. 

കൊവിഡ് വ്യാപനം തടയാനായി ഇന്ന് മിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് വീട്ടിലിരുന്ന് തന്നെ ഓഫീസ് ജോലികൾ ചെയ്യാനുള്ള അവസരമാണ് നൽകിയിരിക്കുന്നത്. എന്നാല്‍  വര്‍ക്ക് ഫ്രം ഹോമിനിടെ ഉണ്ടാകുന്ന നിരവധി കൗതുക വാര്‍ത്തകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഇതാ രസകരമായൊരു വീഡിയോ കൂടി വൈറലായിരിക്കുകയാണ്. 

ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുന്ന ഭർത്താവിന് ചുംബനം നൽകാൻ ശ്രമിക്കുന്ന ഭാര്യയുടെ വീഡിയോ ആണ് വൈറലായത്. ചിരിപടർത്തുന്ന ഈ വീഡിയോ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് പങ്കുവച്ചത്. ജോലിയുടെ ഭാഗമായി ഓൺലൈൻ മീറ്റിങ്ങില്‍ പങ്കെടുത്ത ഭർത്താവിന്റെ അടുത്തെത്തി ചുംബനം നൽകാനായിരുന്നു ഭാര്യയുടെ ശ്രമം.

എന്നാല്‍ ഭർത്താവ് ഒഴിഞ്ഞു മാറുകയും ദേഷ്യപ്പെടുകയുമാണ് ചെയ്തത്. കൂടാതെ ഭാര്യയെ തുറിച്ചു നോക്കിയ അയാള്‍ ക്യാമറ പ്രവർത്തിക്കുന്നത് അറിയില്ലേ എന്ന് ചോദിക്കുകയും ചെയ്തു. ശേഷം ഭാര്യ ചിരിക്കുന്നതും ലാപ്ടോപ്പിലേയ്ക്ക് നോക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. 

 

 

വീഡിയോ വൈറലായതോടെ രസകരമായ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. 'സൂം കോൾ...സോ ഫണ്ണി’ എന്നായിരുന്നു വീഡിയോ ട്വീറ്റ് ചെയ്ത് വ്യവസായി ഹർഷ് ഗോയെങ്ക കുറിച്ചത്. ഈ ട്വീറ്റ് വ്യവസായി ആനന്ദ് മഹീന്ദ്ര റീ ട്വീറ്റ് ചെയ്തു. ഈ വർഷത്തെ ഏറ്റവും മികച്ച ഭാര്യയായി ആ സ്ത്രീയെ നാമനിർദേശം ചെയ്യുകയാണെന്നും ഭർത്താവ് സന്തോഷിച്ചിരുന്നെങ്കിൽ മികച്ച ദമ്പതികളായി നാമനിർദേശം ചെയ്തേനെ എന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു. 

 

Also Read: ലൈവ് റിപ്പോർട്ടിങ്ങിനിടെ ചോദ്യങ്ങളുമായി മക്കള്‍; രസകരം ഈ വീഡിയോകള്‍...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ