ഏഴാം ക്ലാസുകാരി നൽകിയ മിഠായി കഴിച്ച അഞ്ചാം ക്ലാസുകാരിക്ക് അസ്വസ്ഥത; ലഹരി കലർന്നതായി സംശയം,അന്വേഷണം കടകളിലേക്ക്

Published : Nov 08, 2022, 10:23 PM ISTUpdated : Nov 17, 2022, 10:05 PM IST
ഏഴാം ക്ലാസുകാരി നൽകിയ മിഠായി കഴിച്ച അഞ്ചാം ക്ലാസുകാരിക്ക് അസ്വസ്ഥത; ലഹരി കലർന്നതായി സംശയം,അന്വേഷണം കടകളിലേക്ക്

Synopsis

കുട്ടിക്ക് വലിയ അസ്വസ്ഥതയുണ്ടായതോടെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തലവേദന, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ട കുട്ടിയെ പിന്നീട് ഡിസ്ചാർജ് ചെയ്തു. ആശുപത്രി വിട്ടെങ്കിലും വീട്ടിലെത്തിയ കുട്ടിക്ക് കണ്ണിന് നിറം മാറ്റവും നീരുമുണ്ടായി. ഇതോടെ കുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴ: ആലപ്പുഴയിലെ അമ്പലപ്പുഴയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി നൽകിയ മിഠായി കഴിച്ച അഞ്ചാം ക്ലാസുകാരിയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴയിലെ ഒരു സ്കൂളിലാണ് സംഭവം. പ്രദേശത്തെ കടയിൽ നിന്നു വാങ്ങിയ മിഠായിയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥി പെൺകുട്ടിക്ക് നൽകിയത്. മിഠായി കഴിച്ച പെൺകുട്ടിക്ക് വലിയ അസ്വസ്ഥതയുണ്ടായതോടെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. തലവേദന, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ട കുട്ടിയെ പിന്നീട് ഡിസ്ചാർജ് ചെയ്തു. ആശുപത്രി വിട്ടെങ്കിലും വീട്ടിലെത്തിയ കുട്ടിക്ക് കണ്ണിന് നിറം മാറ്റവും നീരുമുണ്ടായി. ഇതോടെ കുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതു സംബന്ധിച്ച് വീട്ടുകാർ അറിയിച്ചതനുസരിച്ച് സ്കൂൾ അധികൃതർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനു ശേഷം കടയിൽ പരിശോധനയും നടത്തി. ലഹരി കലർന്ന മിഠായിയാണ് ഇതെന്ന് കരുതുന്നു. കുട്ടികളെ വലയിലാക്കാൻ ലഹരി കലർന്ന മിഠായി വ്യാപകമാകുന്നുവെന്ന് പരാതിയുണ്ട്. ഈ സംഭവത്തെ തുടർന്ന് ആലപ്പുഴയിലെ സ്കൂളുകളിലെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബോധവൽക്കരണം നടത്താൻ സ്കൂൾ അധികൃതർ ഒരുങ്ങുകയാണ്.

വർക്കല പാപനാശം ബീച്ചിൽ കടൽ 50 മീറ്ററോളം ഉൾവലിഞ്ഞു; കാരണം വ്യക്തമാക്കി അധികൃതർ, കടലിൽ ഇറങ്ങരുതെന്നും അറിയിപ്പ്

അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കാമുകൻ നൽകിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറ് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരിച്ചു എന്നതാണ്. കുട്ടി മരിച്ചതിന് പിന്നാലെ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കേരള തമിഴ്‌നാട് അതിർത്തിയ്ക്ക് സമീപം തമിഴ്നാടിലെ കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടിൽ സി അഭിത ( 19 ) യാണ് മരിച്ചത്. സംഭവത്തിൽ അഭിതയുടെ അമ്മ തങ്കഭായി കുട്ടിയുടെ സുഹൃത്തായ യുവാവിനെതിരെ നിദ്രവിള പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ