ടിവിയുടെ റിമോട്ട് നൽകാത്തത് പ്രകോപനമായി, പാലക്കാട് 12 കാരൻ ജീവനൊടുക്കിയ നിലയിൽ

Published : May 21, 2026, 03:30 PM ISTUpdated : May 21, 2026, 06:59 PM IST
boy suicide

Synopsis

ഈ വർഷം 8 ക്ലാസിലേക്ക് ജയിച്ച വിദ്യാർത്ഥിയാണ് പ്രദോഷ്. തച്ചംമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പാലക്കാട്: ടിവിയുടെ റിമോട്ട് നൽകാത്തതിൽ മനംനൊന്ത് 12 കാരൻ ജീവനൊടുക്കി. പാലക്കാട് തച്ചംമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് ആണ് മരിച്ചത്. വീട്ടിൻ്റെ തട്ടിൻപുറത്ത് തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഈ വർഷം 8 ക്ലാസിലേക്ക് ജയിച്ച വിദ്യാർത്ഥിയാണ് പ്രദോഷ്. തച്ചംമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. റിമോട്ട് കിട്ടാത്തതിനെ തുടര്‍ന്ന് കുട്ടി പിണങ്ങി മാറിയിരുന്നു. തുടര്‍ന്ന് കാണാതെ വന്നപ്പോഴാണ് വീട്ടുകാര്‍ അന്വേഷിച്ചത്. തുടര്‍ന്ന് തട്ടിൻപുറത്ത് നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056) 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രിയദർശിനി ബസ്സിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്; ദേഹാസ്വാസ്ഥ്യത്തെ തുടർന്നെന്ന് പൊലീസ്
സർവേ കല്ലുകൾ പിഴുത് എറിഞ്ഞ് യുവതിയുടെ പരാക്രമം, തടയാനെത്തിയ വനിതാ പൊലീസുകാരിയെയും വിട്ടില്ല, ആക്രമിച്ചു; ഒടുവിൽ പിടിയിൽ