കെഎസ്ആർടിസി ബസ്സിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്. ആലത്തൂർ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസിനിടെയാണ് അപകടം ഉണ്ടായത്.
പാലക്കാട്: കെഎസ്ആർടിസി ബസ്സിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്. ആലത്തൂർ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസിനിടെയാണ് അപകടം ഉണ്ടായത്. ഒറ്റപ്പാലം വടക്കഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസ്സിലാണ് സംഭവം. ഡോറിന്റെ അടുത്തുനിന്ന മുഹമ്മദ് പെട്ടെന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് അപകടമുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. ഈ സമയം വലിയ തിരക്കും ബസ്സിൽ ഉണ്ടായിരുന്നു. തെറിച്ചുവീണ മുഹമ്മദിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.



