സാഗർ റാണി തുടരുന്നു; ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ പഴകിയ മത്സ്യം പിടിച്ചു

Published : Apr 13, 2020, 09:14 PM ISTUpdated : Apr 13, 2020, 09:40 PM IST
സാഗർ റാണി തുടരുന്നു; ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ പഴകിയ മത്സ്യം പിടിച്ചു

Synopsis

കാര്‍ത്തികപ്പള്ളി, മാവേലിക്കര, കായംകുളം, കൊല്ലുകടവ്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളിലെ മത്സ്യ വില്‍പ്പന കേന്ദ്രങ്ങളിലും കമ്മീഷന്‍ കടകളിലുമാണ് മിന്നല്‍ പരിശോധന നടത്തിയത്

മാന്നാര്‍: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഫിഷറീസ്, ഫുഡ് സേഫ്റ്റി വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ 550 കിലോ പഴകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

Read more: കൊച്ചിയില്‍ പിടികൂടി നശിപ്പിച്ചത് 1200 കിലോയോളം പഴകിയ മീന്‍

മാന്നാര്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ കാര്‍ത്തികപ്പള്ളി, മാവേലിക്കര, കായംകുളം, കൊല്ലുകടവ്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളിലെ മത്സ്യ വില്‍പ്പന കേന്ദ്രങ്ങളിലും കമ്മീഷന്‍ കടകളിലുമാണ് മിന്നല്‍ പരിശോധന നടത്തിയത്. 

Read more: പരിശോധകര്‍ക്കും ഞെട്ടല്‍; ഇന്ന് മാത്രം പിടിച്ചെടുത്തത് 35,786 കിലോഗ്രാം ചീഞ്ഞ മത്സ്യം

ചൂര, മങ്കട, ഓല ഇനത്തില്‍ പെട്ട പഴകിയ മത്സ്യങ്ങളാണ് നശിപ്പിച്ചത്. ഗോവയില്‍ നിന്നും എത്തിയ വാഹനത്തില്‍ നിന്നാണ് പഴകിയ ഓല മീന്‍ പിടികൂടിയത്. കൊല്ലുകടവ് പാലത്തിന് സമീപം കച്ചവടം നടത്തിയ ആളുടെ പക്കല്‍ നിന്നാണ് പഴകിയ ചൂര, മങ്കട എന്നിവ പിടികൂടിയത്.

Read more: കൂടത്തായിയില്‍ 2500 കിലോ പഴകിയ മത്സ്യം പിടികൂടി
 

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു