
ഇടുക്കി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തിൽ ബന്ധുവായ ഏട്ടാം ക്ലാസുകാരനെതിരെ പോക്സോ ചുമത്തി കേസെടുക്കും. തുടർന്ന് നടപടികൾ പൂർത്തിയാക്കി ജ്യുവനൈൽ ഹോമിലേയ്ക്കും മാറ്റും. ഹൈറേഞ്ച് മേഖലയിലെ ആശുപത്രിയിലാണ് 14 കാരിയായ വിദ്യാർത്ഥിനി ആണ്‍ കുഞ്ഞിന് ജന്‍മം നല്‍കിയത്. കുട്ടിയുടെ ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പൊലീസ് വിശദമാക്കിയത്.
9 മാസം മുൻപ് വിവാഹം, വഴക്കിന് പിന്നാലെ മാറി താമസിച്ചു, യുവതിയുടെ വീടും വാഹനങ്ങളും കത്തിച്ച് ഭർത്താവ്
വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവില്‍ നിന്നും ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ചൈൽഡ് ലൈനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam