14 വയസുകാരി 7 ആഴ്ച ഗര്‍ഭിണി; വിവരം പുറത്തറിയുന്നത് ലാബ് പരിശോധനയില്‍, അച്ഛന്‍ അറസ്റ്റിൽ

Published : May 02, 2025, 11:01 AM ISTUpdated : May 02, 2025, 01:50 PM IST
14 വയസുകാരി 7 ആഴ്ച ഗര്‍ഭിണി; വിവരം പുറത്തറിയുന്നത് ലാബ് പരിശോധനയില്‍, അച്ഛന്‍ അറസ്റ്റിൽ

Synopsis

പത്തനംതിട്ട റാന്നിയിൽ സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്.

പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛന്‍ അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിൽ സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 7 ആഴ്ച ഗർഭിണിയാണ് എട്ടാം ക്ലാസുകാരി.

വയറ് വേദനയെ തുടര്‍ന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടി ഗർഭിണിയായെന്ന് കണ്ടെത്തിയതോടെ ലാബ് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്റ്റേഷനില്‍ വിവരം കിട്ടിയതിന് പിന്നാലെ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെത് വരുകയാണ്. കുട്ടിക്ക് കൗൺസലിംഗ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു. ലാബ് അധികൃതർ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ റാന്നി ഡിവൈഎസ്പി അടക്കമുള്ളവര്‍ ഇടപെട്ട നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.

പോക്സോ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അച്ഛന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്നാണ് പൊലീസ് കണ്ടെത്തൽ. ഭയമൂലം കുട്ടി പീഡനവിവരം ആരോടും തുറന്നുപറഞ്ഞില്ല. കട്ടപ്പന സ്വദേശിയായ പ്രതി 14 വർഷം മുൻപാണ് പെൺകുട്ടിയുടെ അമ്മയ്ക്കൊപ്പം താമസം തുടങ്ങിയത്. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം