കല്ലറ ആശുപത്രിയിൽ ഒരാഴ്ചക്കിടെ രണ്ട് മാല മോഷണം, മധുര സ്വദേശിയായ യുവതി അറസ്റ്റിൽ

Published : May 02, 2025, 10:38 AM IST
കല്ലറ ആശുപത്രിയിൽ ഒരാഴ്ചക്കിടെ രണ്ട് മാല മോഷണം, മധുര സ്വദേശിയായ യുവതി അറസ്റ്റിൽ

Synopsis

സക്കീനാബീവി ബഹളം വെച്ചതോടെ ശ്രമം ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ശോഭയെ പിടികൂടുകയായിരുന്നു.

തിരുവനന്തപുരം: കല്ലറ ആശുപത്രിയിൽ വയോധികയുടെ മാല പൊട്ടിച്ച കേസ് അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു വയോധികയുടെയും മാല പൊട്ടിക്കാൻ ശ്രമം. സംഭവത്തിൽ തമിഴ്‌നാട് മധുര സ്വദേശി ശോഭ (43) അറസ്റ്റിലായി. കല്ലറ സ്വദേശിനിയായ സക്കീനാ ബീവിയുടെ (73) മാല അപഹരിക്കാനുള്ള ശ്രമത്തിനിടെയാണ്‌ ഇവർ പിടിയിലായത്. ഇന്നലെ രാവിലെ ഒൻപതു മണിയോടെ കല്ലറ തറട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. ആശുപത്രിയിൽ ഒപി വിഭാഗത്തിൽ കൊച്ചു മകനോടൊപ്പമെത്തിയ സക്കീനാ ബീവിയുടെ പിന്നിലെത്തിയ മൂന്നംഗ സംഘത്തിലെ അംഗമായ ശോഭ അവരുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു.

സക്കീനാബീവി ബഹളം വെച്ചതോടെ ശ്രമം ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ശോഭയെ പിടികൂടുകയായിരുന്നു. പാങ്ങോട് പൊലീസെത്തി അറസ്റ്റ് ചെയ്ത്‌ കോടതിയിൽ ഹാജരാക്കി. ഒരാഴ്ച മുമ്പാണ് ഇതേ ആശുപത്രിയിൽ മറ്റൊരു വയോധികയുടെ മൂന്നു പവൻ വരുന്ന മാല മോഷ്ടിക്കപ്പെട്ടത്. ഈ സംഭവത്തിൽ സംഘത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. 

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ