പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: മൂന്നുപേര്‍ അറസ്റ്റില്‍

Web Desk   | Asianet News
Published : Oct 27, 2021, 11:30 AM ISTUpdated : Oct 27, 2021, 11:32 AM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു:  മൂന്നുപേര്‍ അറസ്റ്റില്‍

Synopsis

വിതുര സ്വദേശിനിയായ 16 ' കാരിയെ രണ്ടുദിവസം മുൻപ് രാത്രിയിൽ  കാണാതായതിനെ തുടർന്ന് രക്ഷകർത്താക്കൾ നൽകിയ പരാതിയിൽ ആണ് പെരിങ്ങമല സ്വദേശിയായ അമൃത ലാലിനെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച (Rape Case) അമ്മയുടെ സുഹൃത്ത് ഉൾപ്പെടെ 3 പേരെ  വിതുര പൊലീസ് (Police) അറസ്റ്റ് ചെയ്തു. രണ്ട് കേസുകളിലായാണ് 3 പേർ പിടിയിലായത്.

16കാരിയെ പീഡിപ്പിച്ച കേസിൽ പെരിങ്ങമല സ്വദേശി അമൃത ലാലും (19), 17 കാരിയെ പീഡിപ്പിച്ച കേസിൽ വിതുര കല്ലാർ സ്വദേശി ശിവജിത്ത്(22), കുട്ടിയുടെ അമ്മയുടെ സുഹൃത്തായ തൊളിക്കോട് സ്വദേശി സാജു കുട്ടൻ (54) എന്നിവരെയാണ് വിതുര സി.ഐ ശ്രീജിത്ത് അറസ്റ്റ് ചെയ്തത്.

വിതുര സ്വദേശിനിയായ 16  കാരിയെ രണ്ടുദിവസം മുൻപ് രാത്രിയിൽ  കാണാതായതിനെ തുടർന്ന് രക്ഷകർത്താക്കൾ നൽകിയ പരാതിയിൽ ആണ് പെരിങ്ങമല സ്വദേശിയായ അമൃത ലാലിനെ അറസ്റ്റ് ചെയ്തത്. ഇയാൾ പെൺ കുട്ടിയെ ആളെഴിഞ്ഞ  വീട്ടിൽ  കൊണ്ടുപോയി താമസിപ്പിച്ച് പീഡിപ്പിച്ചതായി പൊലീസ് പറയുന്നു. പെൺകുട്ടി രാവിലെ വീട്ടിൽ തിരിച്ച് എത്തി തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പീഡന വിവരം അറിയുന്നത്.

പൊലീസ് രാത്രി ട്രൈബൽ മേഖലയിൽ നടത്തിയ പെട്രോളിംഗിനടയിൽ  രണ്ട് പേരെ സംശയസ്പദമായി കണ്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ 17 വയസുക്കാരിയെ  ലൈംഗികാതിക്രമം കാട്ടിയ കേസിലാണ് പെൺ കുട്ടിയുടെ സുഹൃത്തത്തായ ശിവജിത്തിനെ അറസ്റ്റ് ചെയുന്നത്. ഈ പെൺകട്ടിയുടെ മൊഴിയിൽ നിന്നും ഒരു വർഷം മുമ്പ് അമ്മയുടെ സുഹൃത്തുമായ സജുകുട്ടൻ പീഡിപ്പിക്കാൻ ശ്രമിച്ചതായി പറഞ്ഞതിനെ തുടർന്നാണ് സജുകുട്ടനേയും അറസ്റ്റ് ചെയ്തത്. ഇവരെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന; കോഴിക്കോട് നഗരത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത് 17 കഞ്ചാവ് ചെടികള്‍
എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ