
പാലക്കാട്: അട്ടപ്പടിയിൽ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൂളിക്കടവിനു മുകളിലുള്ള കാട്ടിൽ നിന്നാണ് മൃതശരീരം പോലീസ് കണ്ടെത്തിയത്. ഗൂളിക്കടവ് ലക്ഷം വീട് കൊളനിയിലെ രമേശന്റെ മകനാണ്. കുട്ടിയെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. കുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് വനത്തിനകത്ത് മൃതദേഹം കണ്ടെത്തിയത്. ഗൂളിക്കടവ് ഫോറസ്റ്റ് ഗാർഡ് ആണ് മൃതദേഹം കണ്ടെത്തിയത്. ശെൽവിയാണ് മരിച്ച ജയകുമാറിന്റെ അമ്മ. വിനയൻ ജ്യേഷ്ഠ സഹോദരനാണ്.
കുട്ടിയെ ഇന്നലെ വൈകീട്ട് മുതൽ കാണാനില്ലായിരുന്നു. വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ ഫോണും എടുത്തിട്ടുണ്ടായിരുന്നില്ല. കൂട്ടുകാരുടെ വീട്ടിലായിരിക്കും എന്ന് കരുതി മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നില്ല. ഇന്ന് ഉച്ചയോടെയാണ് ഗൂളിക്കടവ് ഫോറസ്റ്റ് ഗർഡിന്റെ പതിവ് പരിശോധനക്ക് ഇടയിൽ ഗൂളിക്കടവ് കാട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പരിശോധനാ ഫലം വന്നാൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam