ഉമ്മാ, എന്നെ കൂട്ടികൊണ്ടുപോകണേയെന്ന് അസ്മിയ; ഒന്നര മണിക്കൂറിൽ ഉമ്മയെത്തിയപ്പോൾ മരിച്ച നിലയിൽ, ദുരൂഹത, അന്വേഷണം

By Web TeamFirst Published May 14, 2023, 4:09 PM IST
Highlights

ഉമ്മയെ വിളിച്ച് കൂട്ടിക്കൊണ്ടുപോകണമെന്ന് പറഞ്ഞ അസ്മിയ, ഒന്നര മണിക്കൂറിൽ ഉമ്മയെത്തിയപ്പോൾ മരിച്ചെന്നാണ് അറിയുന്നത്

തിരുവനന്തപുരം: ബീമാപള്ളി സ്വദേശിയായ 17 കാരിയെ ബാലരാമപുരത്തെ മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. അസ്മിയയെ ഇന്നലെയാണ് ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് പതിവ്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് വിളിക്കാതിരുന്നതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്. സ്ഥാപനത്തിലെ ഉസ്താദും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും ബന്ധുക്കൾ പറയുന്നു. ഒന്നരമണിക്കൂർ കഴിഞ്ഞ് ഉമ്മ സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് അസ്മീയ മരിച്ചതായി അറിയിച്ചത്.

12000 കോടിയുടെ മയക്കുമരുന്ന്, കേരളം കണ്ട വമ്പൻ വേട്ട; ഉറവിടം പാകിസ്ഥാൻ, ഞെട്ടി കൊച്ചി

അടുക്കളഭാഗത്തോട് ചേർന്ന് തൂങ്ങിമരിച്ച നിലയിരുന്നു അസ്മീയയെ കണ്ടെത്തിയത്. അസ്മീയ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബാലരാമപുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ചെയ്തു.

നമ്പികുളം വ്യൂ പോയിന്‍റിൽ യുവാവ് കൊക്കയിൽ വിണ് മരിച്ച നിലയിൽ

അതേസമയം കോഴിക്കോട് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത കൂരാച്ചുണ്ട് നമ്പി കുളത്തിലെ മത്തൻകൊല്ലി വ്യൂ പോയിൻറിൽ യുവാവിനെ കൊക്കയിൽ വിണ് മരിച്ച നിലയിൽ കണ്ടെത്തി എന്നതാണ്. ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതിൽ ഭാസ്കരന്‍റെ മകൻ രാഹുലിനെയാണ് (32) മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂരാച്ചുണ്ട് പൊലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൂരാച്ചുണ്ട് പോലിസ് സബ് ഇൻസ്പെക്ടർ അൻവർ ഷായുടെ നേതൃത്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം പോസ്റ്റമോർട്ടത്തിനായി കോഴിക്കോട് ,മെഡിക്കൽ കോളേജിലേക്ക് അയച്ചു. അസ്വഭാവിക മരണത്തിന്  കൂരാച്ചുണ്ട് പോലിസ്  കേസെടുത്തു. ഫോട്ടോഗ്രാഫറും പ്രകൃതി സഞ്ചാര പ്രിയനുമായിരുന്നു രാഹുലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

click me!