കോളേജിലേക്ക് പരീക്ഷയ്ക്ക് പോകുന്നതിനിടെ അപകടം: കുന്നംകുളത്ത് ബസിടിച്ച് 19വയസുകാരൻ മരിച്ചു

Published : Feb 11, 2025, 04:55 PM IST
കോളേജിലേക്ക് പരീക്ഷയ്ക്ക് പോകുന്നതിനിടെ അപകടം: കുന്നംകുളത്ത് ബസിടിച്ച് 19വയസുകാരൻ മരിച്ചു

Synopsis

ബസും ബൈക്കും കൂട്ടിയിടിച്ച് ഒല്ലൂർക്കര ഡോൺ ബോസ്കോ കോളേജിലെ ബിബിഎ വിദ്യാർത്ഥി ജോയൽ ജസ്റ്റിൻ മരിച്ചു

കുന്നംകുളം: ചൂണ്ടലിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വേലൂർ സ്വദേശി മരിച്ചു. വേലൂർ സ്വദേശി നീലങ്കാവിൽ വീട്ടിലെ 19 വയസ്സുള്ള ജോയൽ ജസ്റ്റിനാണ് മരിച്ചത്.  ചൂണ്ടൽ പാറ  അമ്പലത്തിന് സമീപത്താണ് അപകടമുണ്ടായത്.

കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർ ദിശയിൽ വരികയായിരുന്ന ഷോണി ബസ്സും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജോയൽ ജസ്റ്റിനെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒല്ലൂർക്കര ഡോൺ ബോസ്കോ കോളേജിലെ ബിബിഎ വിദ്യാർത്ഥിയാണ് ജസ്റ്റിൻ. പരീക്ഷയ്ക്കായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കുന്നംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
വിമാനത്തിൽ എല്ലാവരും പകച്ചുപോയ നിമിഷം, പക്ഷേ മലപ്പുറത്തെ മെഡിക്കൽ വിദ്യാർഥി രക്ഷകനായി, ഒടുവിൽ 'ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാൻ' ബഹുമതി