സ്റ്റഡി ലീവിന് കോഴിക്കോട്ടെ വീട്ടിലെത്തി, മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് 19കാരി ആത്മഹത്യ ചെയ്തു

Published : Jun 17, 2025, 09:22 PM ISTUpdated : Jun 17, 2025, 09:29 PM IST
suicide

Synopsis

ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായ യുവതിയെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ജോലിക്ക് പോയിരുന്ന മനോജ് ഉച്ചയ്ക്ക് 11.30 ഓടെ വീട്ടില്‍ തിരികെയെത്തിപ്പോഴാണ് മഞ്ജിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട്: ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായ യുവതിയെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോഴിക്കോട് പയ്യോളി ബീച്ച് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കറുവക്കണ്ടി മനോജിന്റെ മകള്‍ മഞ്ജിമ(19) ആണ് മരിച്ചത്. ജോലിക്ക് പോയിരുന്ന മനോജ് ഉച്ചയ്ക്ക് 11.30 ഓടെ വീട്ടില്‍ തിരികെയെത്തിപ്പോഴാണ് മഞ്ജിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതാപിതാക്കള്‍ ജോലിക്ക് പോയതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. മൂന്ന് മാസത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് കണ്ണൂരിലെ സ്ഥാപനത്തില്‍ പഠിച്ചുവരികയായിരുന്നു മഞ്ജിമ. ഒരാഴ്ച മുമ്പാണ് പഠനാവധിക്ക് വീട്ടിലെത്തിയത്. 28ന് നടക്കുന്ന പരീക്ഷ എഴുതാന്‍ തയ്യാറെടുത്തു വരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌കരിക്കും. മാതാവ്: ദീപ. സഹോദരന്‍ ഹൃത്വിക് വിദേശത്താണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം