കണ്ടാലേ പേടി തോന്നും! കോഴിക്കോട് കെട്ടിടത്തിന് മുകളിലേക്ക് അട‍ർന്നു വീണ് കൂറ്റന്‍ പാറക്കല്ല്

Published : Jun 17, 2025, 08:51 PM IST
boulder rock fell

Synopsis

ഉള്ള്യേരി മുണ്ടോത്ത് കുറ്റിയില്‍ കുന്നിലുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ കൂറ്റന്‍ പാറക്കല്ല് കെട്ടിടത്തിന് മുകളിലേക്ക് അടര്‍ന്നുവീണു. മറ്റൊരു പാറക്കല്ല് കൂടി താഴേക്ക് പതിക്കുന്ന തരത്തില്‍ നിലനില്‍ക്കുന്നതിനാല്‍ പ്രദേശം അപകട ഭീഷണിയിലാണ്.

കോഴിക്കോട്: ഉള്ള്യേരി മുണ്ടോത്ത് കുറ്റിയില്‍ കുന്നിലുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ കൂറ്റന്‍ പാറക്കല്ല് കെട്ടിടത്തിന് മുകളിലേക്ക് അടര്‍ന്നുവീണു. മറ്റൊരു പാറക്കല്ല് കൂടി താഴേക്ക് പതിക്കുന്ന തരത്തില്‍ നിലനില്‍ക്കുന്നതിനാല്‍ പ്രദേശം അപകട ഭീഷണിയിലാണ്. മൂടാടി സ്വദേശി ഹുസൈന്‍ എന്നയാളുടെ കെട്ടിടത്തിന് മുകളിലേക്കാണ് പാറക്കല്ല് പതിച്ചത്.

സമീപത്തെ തെങ്ങ് കടപുഴകുകയും കെട്ടിടത്തിന് മുകളില്‍ പതിക്കുകയും ചെയ്തു. ഈ കെട്ടിടം കൂടാതെ നിരവധി വീടുകള്‍ ഇവിടെയുണ്ട്. ഒരു പാറക്കല്ല് കൂടി മുകളില്‍ ഉള്ളതിനാല്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ അപകടം ആവര്‍ത്തിക്കുമെന്ന ഭീതിയിലാണ് സമീപവാസികള്‍. രണ്ടാഴ്ച മുമ്പ് തൊട്ടടുത്തുള്ള സ്ഥലത്ത് വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ വീണ്ടും കൂറ്റന്‍ പാറക്കല്ല് താഴോട്ട് വലിയ ശബ്ദത്തോടെ പതിക്കുകയായിരുന്നു. മലയുടെ ഒരു ഭാഗം മണ്ണ് ഊര്‍ന്ന് നില്‍ക്കുന്ന നിലയിലാണുള്ളത്. വില്ലേജ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം