വര്‍ക്കലയിൽ 19കാരൻ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ, അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

Published : Jan 16, 2025, 07:32 PM IST
വര്‍ക്കലയിൽ 19കാരൻ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ, അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

Synopsis

തിരുവനന്തപുരം വര്‍ക്കലയിൽ 19കാരനെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചാലുവിള കുന്നുംപുറത്ത് വീട്ടിൽ മിഥിൻ എംജി ആണ് മരിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയിൽ 19കാരനെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചാലുവിള കുന്നുംപുറത്ത് വീട്ടിൽ മിഥിൻ എംജി ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4. 30 ഓടെ പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം നടന്നത്.

റെയില്‍വെ ട്രാക്കിന്‍റെ പല സ്ഥലങ്ങളിൽ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ഏത് ട്രെയിൻ തട്ടിയാണ് അപകടം നടന്നത് എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. വർക്കല പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

പോക്സോ കേസുകളിൽ 3 പേര്‍ പിടിയിൽ; ക്ഷേത്ര ദര്‍ശനത്തിനെത്തിയ 5 വയസുകാരനെ പീഡിപ്പിച്ച കേസിൽ പൂജാരി പിടിയിൽ

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; ഒരാളെ പുറത്തെത്തിച്ചു, 3 പേര്‍ക്കായി തെരച്ചിൽ

PREV
Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്
ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി