കോഴിക്കോട് വടകരയിൽ മൂന്ന് വ്യത്യസ്ത പോക്സോ കേസുകളിലായി മൂന്നു പേര്‍ പിടിയിലായി. വടകരയിൽ അഞ്ചു വയസുകാരനെ പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരി അറസ്റ്റിലായി.

കോഴിക്കോട്: കോഴിക്കോട് വടകരയിൽ മൂന്ന് വ്യത്യസ്ത പോക്സോ കേസുകളിലായി മൂന്നു പേര്‍ പിടിയിലായി. വടകരയിൽ അഞ്ചു വയസുകാരനെ പീഡിപ്പിച്ച കേസിൽ ക്ഷേത്ര പൂജാരി ആണ് അറസ്റ്റിലായത്. എറണാകുളം മേത്തല സ്വദേശി എം സജിയാണ് അറസ്റ്റിലായത്. ക്ഷേത്ര ദര്‍ശനത്തിനെത്തിയ അഞ്ചുവയസുകാരനെ ക്ഷേത്ര പരിസരത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. മറ്റൊരു കേസിൽ ഒമ്പത് വയസുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് വടകര താഴെതട്ടാരത്ത് ഇബ്രാഹിം പിടിയിലായി. മറ്റൊരു പോക്സോ കേസിൽ ആയഞ്ചേരി സ്വദേശി കുഞ്ഞി സൂപ്പിയും അറസ്റ്റിലായി.

'വിഷമമുണ്ട്, രാജാവിനെ പോലെ നാളെ മഹാസമാധി നടത്തും' ; ആന്തരികാവയവ പരിശോധന ഫലം വന്നാലും പേടിയില്ലെന്ന് സനന്ദൻ

YouTube video player