കുറ്റ്യാടിയിൽ ജോലി സ്ഥലത്ത് നിന്ന് അമ്മയെ ബൈക്കില്‍ കയറ്റി വീട്ടിലേക്ക് പോകവേ മകന്‍ കാറിടിച്ച് മരിച്ചു

Published : Mar 16, 2025, 03:32 PM IST
കുറ്റ്യാടിയിൽ ജോലി സ്ഥലത്ത് നിന്ന് അമ്മയെ ബൈക്കില്‍ കയറ്റി വീട്ടിലേക്ക് പോകവേ മകന്‍ കാറിടിച്ച് മരിച്ചു

Synopsis

നരിക്കൂട്ടുംചാല്‍ റേഷന്‍ കടയുടെ സമീപത്ത് വെച്ച് രോഹിനും അമ്മയും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.

കോഴിക്കോട്: ജോലി സ്ഥലത്ത് നിന്ന് അമ്മയെ ബൈക്കില്‍ കയറ്റി മടങ്ങിയ മകന്‍ കാറിടിച്ച് മരിച്ചു. കുറ്റ്യാടി നരിക്കൂട്ടുംചാല്‍ സ്വദേശി പുത്തന്‍പുരയില്‍ ബാലന്റെ മകന്‍ രോഹിന്‍(മോനുട്ടന്‍,19) ആണ് ദാരുണമായി മരിച്ചത്. മൊകേരി ഗവണ്‍മെന്റ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. 

നരിക്കൂട്ടുംചാല്‍ റേഷന്‍ കടയുടെ സമീപത്ത് വെച്ച് രോഹിനും അമ്മയും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. സ്വകാര്യ ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ ജോലി ചെയ്തിരുന്ന അമ്മയെയും കൂട്ടി മടങ്ങിവരുന്നതിനിടയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടെത്തിയ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. രോഹിന്റെ മൃതദേഹം നടുപൊയില്‍ റോഡിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിച്ചു.

Read More : ബൈക്കിലെത്തിയ കൂട്ടുകാരനോട് മറ്റൊരു സുഹൃത്തിനായി ലിഫ്റ്റ് ചോദിച്ചു, നിരസിച്ച യുവാവിനെ കുത്തി; പ്രതി പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു
'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം