കോഴിക്കോട് ജില്ലയില്‍ 215 പേര്‍ക്ക് കൂടി കൊവിഡ്: സമ്പർക്കം വഴി 192 പേർക്ക് രോഗം

Published : Aug 26, 2020, 06:43 PM ISTUpdated : Aug 26, 2020, 06:45 PM IST
കോഴിക്കോട് ജില്ലയില്‍ 215 പേര്‍ക്ക് കൂടി കൊവിഡ്: സമ്പർക്കം വഴി 192 പേർക്ക് രോഗം

Synopsis

12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 192 പേര്‍ക്ക് രോഗം ബാധിച്ചു.

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 215 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ആറ് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ച് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 192 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 82 പേര്‍ക്കും ഉറവിടം അറിയാത്ത അഞ്ച് പേര്‍ക്കും രോഗം ബാധിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1600 ആയി. 150 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്ന് എത്തിയവര്‍- 6

മാവൂര്‍ (1)
ചെക്യാട് (1)
ഓമശ്ശേരി (1)
പയ്യോളി (1)
ഒഞ്ചിയം (1)
നാദാപുരം(1)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍- 5

ഒഞ്ചിയം (2)
പയ്യോളി (1)
പെരുവയല്‍(1)
തിരുവമ്പാടി (1)

ഉറവിടം വ്യക്തമല്ലാത്തവര്‍ - 12

കോഴിക്കോട് കോര്‍പ്പറേഷന്‍ (5)
(ബേപ്പൂര്‍, പുതിയങ്ങാടി, ഡിവിഷന്‍ 38, 55)
കൊടുവള്ളി (1)
കൊയിലാണ്ടി (1)
തലക്കുളത്തൂര്‍ (1)
രാമനാട്ടുകര (1)
ഒഞ്ചിയം (2)
പുറമേരി (1)

സമ്പര്‍ക്കം വഴി- 192

കോഴിക്കോട് കോര്‍പ്പറേഷന്‍ (82) (1 ആരോഗ്യപ്രവര്‍ത്തക)
(പുതിയകടവ്, മുഖദാര്‍, കുറ്റിച്ചിറ, പള്ളിക്കണ്ടി, നടക്കാവ്, എലത്തൂര്‍, പന്നിയങ്കര, ഡിവിഷന്‍ 75, ഡിവിഷന്‍ 3, ഡിവിഷന്‍ 66, മീഞ്ചന്ത,  വെള്ളയില്‍, ചേമഞ്ചേരി, പുതിയാപ്പ, പൊക്കുന്ന്, പാളയം, മാങ്കാവ്)

ബാലുശ്ശേരി (2)
രാമനാട്ടുകര(1)
ചെക്യാട് (1)
ഉണ്ണികുളം (1) (ആരോഗ്യപ്രവര്‍ത്തകന്‍)
തിരുവമ്പാടി (2)
ചേളന്നൂര്‍ (1)
ചങ്ങരോത്ത് (1)
ചാത്തമംഗലം (2)
ചോറോട് (3)
വില്യാപ്പള്ളി (1)
കക്കോടി (3)
കട്ടിപ്പാറ (3)
മൂടാടി (2)
നാദാപുരം (2)
മുക്കം (1)
ഒളവണ്ണ (4)
പെരുവയല്‍ (9)
താമരശ്ശേരി (2)
ഓമശ്ശേരി (6)
ഒഞ്ചിയം (3)
പനങ്ങാട് (4)
പയ്യോളി (9) (1 ആരോഗ്യപ്രവര്‍ത്തക)
പേരാമ്പ്ര  (1)
തിരുവള്ളൂര്‍ (7)
തുറയൂര്‍ (1)
മണിയൂര്‍ (2)
പെരുമണ്ണ (2)
വടകര (32)
അത്തോളി (1)
മാവൂര്‍(1)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍- 1600
കോഴിക്കോട് മെഡിക്കല്‍ കോളേജ്- 179
ഗവ. ജനറല്‍ ആശുപത്രി- 175
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി- 170    
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി- 202
ഫറോക്ക് എഫ്.എല്‍.ടി.സി- 133
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി.സി- 195  
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി.സി- 148  
മണിയൂര്‍  നവോദയ എഫ്.എല്‍.ടി.സി- 149  
എന്‍.ഐ.ടി- നൈലിററ് എഫ്.എല്‍.ടി.സി- 26
മിംസ് എഫ്.എല്‍.ടി.സികള്‍- 41
മറ്റു സ്വകാര്യ ആശുപത്രികള്‍- 162
മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍- 20
(മലപ്പുറം- 9,  കണ്ണൂര്‍- 3, പാലക്കാട്- 1, ആലപ്പുഴ- 1, തിരുവനന്തപുരം- 1, തൃശൂര്‍- 3, കോട്ടയം- 1)
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍- 107

കൊവിഡ് രോഗികള്‍ കൂടുന്നു; താമരശ്ശേരിയെ ക്ലസ്റ്റര്‍ പട്ടികയില്‍പ്പെടുത്തി

2243 സമ്പർക്ക രോഗികൾ; ഉറവിടമറിയാത്ത 175 കേസുകൾ, കൊവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരുടെ കണക്കും ആശങ്ക

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മറ്റത്തൂരിൽ അതുലിന്റെ പ്രതികാരമോ; തന്റെ കമ്പനി പൂട്ടിച്ച സിപിഎമ്മിനോടുള്ള വിരോധം, സിപിഎം ഭരണം അവസാനിപ്പിച്ചതിന് പിന്നിൽ അതുലിന്റെ നീക്കങ്ങൾ
ആദ്യം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു, പുലർച്ചെ ആരുമറിഞ്ഞില്ല; മാളയിൽ റോഡിൽ കിടന്ന വണ്ടിയിൽ ബൈക്കിടിച്ച് യാത്രികന് ദാരുണാന്ത്യം