വാഹനാപകടത്തിൽ 22 കാരന് ദാരുണാന്ത്യം; കൂട്ടിയിടിച്ചത് ഒരേ ദിശയിൽ വന്ന കാറും ബൈക്കും

Published : Jan 15, 2024, 10:50 AM IST
വാഹനാപകടത്തിൽ 22 കാരന് ദാരുണാന്ത്യം; കൂട്ടിയിടിച്ചത് ഒരേ ദിശയിൽ വന്ന കാറും ബൈക്കും

Synopsis

യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ  മരിച്ചു. ആസിഫിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് - പാപ്പനംകോട് പള്ളിയ്ക്ക് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. പെരിങ്ങമ്മല - ഇടവം കാട്ടിലകുഴി  സ്വദേശി ആസിഫ് (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ കാറിൽ ബൈക്ക് വന്ന്  ഇടിച്ചാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങളും പെരിങ്ങമലയിൽ നിന്നും പാലോട് ഭാഗത്ത് വരുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വച്ച് തന്നെ  മരിച്ചു. ആസിഫിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; തന്നെ പിന്തുണച്ചവർക്ക് നന്ദി: ദിലീപ്