കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 25 പേര്‍ക്ക് പരിക്ക്

Published : Apr 04, 2023, 09:01 PM IST
കണ്ണൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 25 പേര്‍ക്ക് പരിക്ക്

Synopsis

കണ്ണാടിപ്പറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസിന്‍റെ പിന്നില്‍ മുണ്ടേരി മൊട്ടയിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്കേറ്റു. ജില്ലാ മൃഗാശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണാടിപ്പറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസിന്‍റെ പിന്നില്‍ മുണ്ടേരി മൊട്ടയിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, പാലക്കാട് വാണിയംകുളത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 7 പേർക്ക് പരിക്കേറ്റു. നെന്മാറ വേല കഴിഞ്ഞ് മടങ്ങുന്ന സംഘം സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്. വയനാട് താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ചുരം ഒൻപതാം വളവിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ കൊക്കയിലേക്ക് വീണു. വയനാട് ചുള്ളിയോട് സ്വദേശികളായ റാഷിദ്, ഷരീഫ് എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാരും പൊലീസും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Also Read: ഒമാനില്‍ സ്‍കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

ആലപ്പുഴയിലെ പുന്നപ്രയിൽ നിന്ന് തോപ്പുംപടി ഹാർബറിലേക്ക് പോയ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞുണ്ടായ അപകടത്തിലും നിരവധി പേർക്കും പരിക്കേറ്റു. ദേശീയപാതയിൽ ചന്തിരൂർ മേഴ്സി സ്കൂളിന് സമീപം ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു അപകടം. 45 പേരുമായി പുന്നപ്രയിൽ നിന്നും തോപ്പുംപടി ഹാർബറിലേക്ക് മത്സ്യ ബന്ധനത്തിന് പോകും വഴിയാണ് അപകടം. 

PREV
Read more Articles on
click me!

Recommended Stories

'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു
പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം