പത്തനംതിട്ട പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിൽ 26 കിലോ കഞ്ചാവും 10 ഗ്രാം എംഡിഎംഎയും കൂട്ടിയിട്ട് കത്തിച്ചു, എല്ലാം റെയ്ഡിൽ പിടിച്ചെടുത്തത്

Published : Jun 30, 2026, 05:55 PM IST
Ganja and mdma Burnt By kerala

Synopsis

ജില്ലാ പൊലീസ് മേധാവി അധ്യക്ഷനായ ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റി പ്രത്യേകമായി യോഗം ചേർന്നാണ് മയക്കു മരുന്നുകൾ നശിപ്പിക്കാനുള്ള തീരുമാനമെടുത്തത്. 26 കിലോ കഞ്ചാവും, വിവിധ കേസുകളിലായി പിടിച്ചെടുത്ത 10 ഗ്രാം എംഡിഎംഎയുമാണ് കത്തിച്ച് നശിപ്പിച്ചത്.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പിടിച്ചെടുത്ത ലഹരി മരുന്നകൾ കൂട്ടിയിട്ട കത്തിച്ച് കേരള പൊലീസ്. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനുശേഷവും അതിനുമുമ്പും പിടിച്ചെടുത്ത തൊണ്ടിമുതലായ 26 കിലോ കഞ്ചാവും , വിവിധ കേസുകളിലായി പിടിച്ചെടുത്ത 10 ഗ്രാം എംഡിഎംഎയുമാണ് ഇന്ന് വൈകുന്നേരം 4.30 മണിയോടെ കത്തിച്ചത്. ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഐപിഎസിന്റെ മേൽനോട്ടത്തിൽ ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പ് പരിസരത്ത് വച്ചാണ് ലഹരി മരുന്നുകൾ കത്തിച്ച് നശിപ്പിച്ചത്.

ജില്ലാ പൊലീസ് മേധാവി അധ്യക്ഷനായ ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റി പ്രത്യേകമായി യോഗം ചേർന്നാണ് മയക്കു മരുന്നുകൾ നശിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള 'സീറോ ഡ്രഗ് ക്യാമ്പയിൻ ' എന്ന നിലയിലാണ് ഇത് നശിപ്പിക്കുന്നത് എന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ജില്ലയിൽ ലഹരിമരുന്ന് വേട്ട വരും ദിവസങ്ങളിലും ശക്തമാക്കുമെന്ന് എസ്പി ആർ ആനന്ദ് ഐപിഎസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഈ അപകടം വാട്ടര്‍ അതോറിറ്റി വക'; പൈപ്പ് സ്ഥാപിക്കാനായി എടുത്ത കുഴിയിലേക്ക് വീണു, സ്‌കൂട്ടര്‍ യാത്രികാരയ ദമ്പതികള്‍ക്ക് പരിക്ക്
അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു