
അമ്പലപ്പുഴ: റെയിൽവെ ക്രോസ് ബാറിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മാന്നാർ കുട്ടമ്പേരൂർ സ്വദേശി രാഹുൽ സജി (27) ആണ് അപകടത്തിൽ മരിച്ചത്. തകഴി റെയിൽവെ ഗേറ്റിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.
ചാനൽ കോപ്പിയർ എന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് മാന്നാറിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ട്രെയിൻ വരുന്നതിന് മുൻപായി ഗേറ്റ് അടയ്ക്കുന്നതിനിടെ ക്രോസ് ബാറിലിടിച്ചാണ് അപകടമുണ്ടായത്.
തോപ്പിൽ കിഴക്കേതിൽ വീട്ടിൽ സജി - അജിത ദമ്പതികളുടെ മകനാണ്. സഹോദരന്‍ രാകേഷ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam