അമിത വേഗത്തിൽ ഒരു ലോറി വരുന്നെന്ന് വിവരം; പച്ചക്കറി ലോഡുമായി വന്ന ലോറി തടഞ്ഞ് പരിശോധന; വൻ സ്‌പിരിറ്റ് ശേഖരം പിടികൂടി

Published : Aug 09, 2025, 12:59 PM IST
Spirit Seizure

Synopsis

തൃശ്ശൂർ കൊടകരയിൽ 2765 ലിറ്റർ സ്‌പിരിറ്റുമായി ലോറി പിടികൂടി

തൃശൂർ: കൊടകരയിൽ വൻ സ്പിരിറ്റ് വേട്ട. പച്ചക്കറി ലോറിയിൽ കടത്തിയ 2765 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്, മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലൂടെ മിനി ലോറിയിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന അനധികൃത സ്പിരിറ്റ് ശേഖരമാണ് പിടികൂടിയത്. ആലപ്പുഴ കൈനകരി മാറാന്തര വീട്ടിൽ സുരാജ് (33) ആണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ചാലക്കുടി ഡിവൈഎസ്പി പി സി ബിജുകുമാറും സംഘവുമാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്.

ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ ഉൽപാദനവും വിതരണവും ശക്തമാകാൻ സാധ്യതയുണ്ടെന്ന് തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം റേഞ്ച് തലത്തിൽ പ്രത്യേക പരിശോധനകളും ആരംഭിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ദേശീയപാതയിൽ വാഹന പരിശോധന നടത്തിയത്. അമിതവേഗത്തിൽ വന്ന ഒരു വാഹനത്തെ കുറിച്ച് ഇതിനിടെ പൊലീസിന് വിവരം ലഭിച്ചു. പേരാമ്പ്ര അടിപ്പാതയോട് ചേർന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടെ മിനി ലോറി തടഞ്ഞു.

പച്ചക്കറി ലോഡായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ സംശയമുണ്ടായിരുന്ന പൊലീസ് പച്ചക്കറി മാറ്റി പരിശോധിച്ചപ്പോഴാണ് വൻ സ്പിരിറ്റ് ശേഖരം കണ്ടെടുത്തത്. വാഹനത്തിൻ്റെ ഡ്രൈവറെ ചോദ്യം ചെയ്തു. ലോഡുമായി കൊച്ചിയിലേക്ക് പോവുകയായിരുന്നു എന്നാണ് ഇയാൾ പറഞ്ഞത്. സ്പിരിറ്റിൻ്റെ ഉറവിടത്തെ സംബന്ധിച്ചും വിൽപനയിടങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഓണത്തിന് മുന്നോടിയായി വനമേഖലകൾ കേന്ദ്രീകരിച്ചും , പുഴയോരങ്ങളിലും വ്യാജവാറ്റിനെതിരെയുള്ള റെയ്ഡുകൾ നടന്നു വരികയാണ്.

അന്വേഷണ സംഘത്തിൽ കൊടകര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ ദാസ്, സബ് ഇൻസ്പെക്ടർ ഡെന്നി സി ഡി, ജില്ലാ ഡാൻസാഫ് അംഗങ്ങളായ പ്രദീപ് സി ആർ, ജയകൃഷ്ണൻ പി പി, സതീശൻ മടപ്പാട്ടിൽ, ഷൈൻ ടി ആർ, മൂസ പി എം, സിൽജോ വി യു, ലിജു ഇയ്യാനി, റെജി എ യു, ബിനു എം ജെ, ഷിജോ തോമസ്. ബിജു സി കെ, സോണി സേവ്യർ, ഷിൻ്റൊ കെ ജെ, ശ്രീജിത്ത് ഇ എ, നിഷാന്ത് എ.ബി, സുർജിത്ത് സാഗർ, കൊടകര പോലീസ് സ്റ്റേഷനിലെ എ എസ് ഐ മാരായ ഷീബ അശോകൻ, ഗോകുലൻ കെ സി, ഷിജു എം എസ് എന്നിവരും ഉണ്ടായിരുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ