ചാലക്കുടിയിൽ വാടക വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് മൊത്തവില്പന, 3 പേർ അറസ്റ്റിൽ

Published : Feb 23, 2025, 12:38 PM ISTUpdated : Feb 23, 2025, 12:42 PM IST
ചാലക്കുടിയിൽ വാടക വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് മൊത്തവില്പന, 3 പേർ അറസ്റ്റിൽ

Synopsis

ഒറീസയിലെ ഭരംപൂരില്‍ നിന്നും ട്രെയിനില്‍ കൊണ്ടുവരുന്ന കഞ്ചാവ് മുരിങ്ങൂര്‍ ജംഗ്ഷനിലുള്ള വാടകവീട്ടില്‍ സൂക്ഷിച്ചാണ് വില്പന നടത്തിയിരുന്നത്

തൃശൂർ : വാടക വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ച് മൊത്തവില്പന നടത്തുന്ന സംഘത്തിലെ മൂന്ന് പേരെ ചാലക്കുടി പൊലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഷാഹുല്‍(30), മുര്‍സലിന്‍(24), മണ്ടല്‍(33) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒറീസയിലെ ഭരംപൂരില്‍ നിന്നും ട്രെയിനില്‍ കൊണ്ടുവരുന്ന കഞ്ചാവ് മുരിങ്ങൂര്‍ ജംഗ്ഷനിലുള്ള വാടകവീട്ടില്‍ സൂക്ഷിച്ചാണ് വില്പന. മുറിയില്‍ ബാഗുകളിലായി 23കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിപണിയില്‍ 50ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

സമാനമായ മറ്റൊരു സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍, മുര്‍ഷിദാബാദ് സ്വദേശി ലാല്‍ട്ടു (27) ആണ് വാടാനപ്പള്ളി പൊലീസിന്റെ പിടിയിലായത്. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി.എസ്. ബിനു, സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റാഫി, സിവില്‍ പൊലീസ് ഓഫീസര്‍ അലി, ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഫിറോസ്, അരുണ്‍, ഡ്രൈവര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജിത്ത്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഫീല്‍ഡ് ഓഫീസര്‍ എന്‍.ആര്‍. സുനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. 

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി